പത്തനാപുരം: അതിര്‍ത്തിനിര്‍ണയം പൂര്‍ത്തിയാക്കി പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വിപുലീകരണത്തിനായി സ്ഥലം അനുവദിക്കുന്നകാര്യം പരിഗണിക്കുന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് വനംഭൂമിയിലെ അതിര്‍ത്തി നിര്‍ണയമെന്നും ഇത് ലഘൂകരിച്ച് എത്രയും വേഗം സ്ഥലം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസില്‍ അധ്യക്ഷത വഹിച്ച കെ.ബി. ഗണേഷ് കുമാര്‍ എം.എൽ.എയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഇതിനായി ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതിവേഗ നടപടി സ്വീകരിക്കും. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കും.
കാട്ടിനുള്ളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വരവ് തടയും. ആദിവാസി സെറ്റില്‍മെന്റ് ഏരിയയിലേക്കുള്ള റോഡിന്റെ നവീകരണത്തിനും നിര്‍മാണത്തിനും യാതൊരുവിധ തടസ്സവുമുണ്ടാവില്ല.
1980 ന് മുന്‍പ് തദ്ദേശസ്ഥാപനങ്ങളുടെ പണമുപയോഗിച്ച് നിര്‍മിച്ച റോഡുകളുടെ നവീകരണത്തിനും തടസ്സങ്ങളില്ലെന്നും എന്നാല്‍ അതിന് ശേഷമുണ്ടായിട്ടുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് പ്രിസിഡന്റുഗമാരായ എസ്. തുളസി, ആര്. ജയന്, അസീന മനാഫ്, ജില്ല പഞ്ചായത്തംഗം സുനിതാ രാജേഷ്, അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.