പത്തനാപുരം: പാതയോരത്ത് മുറിച്ചിട്ടിരിക്കുന്ന തടികള്‍ അപകടഭീഷണിയാകുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ വിളക്കുടി, കോട്ടവട്ടം ഭാഗങ്ങളിലാണ് അപകടഭീഷണിയുണ്ടാക്കുന്ന തരത്തില്‍ റോഡിലേക്ക് തടികള്‍ മുറിച്ചിട്ടിരിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും തടികള്‍ റോഡില്‍ നിന്ന് മാറ്റാത്തതിനാല്‍ ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പാതയോരത്ത് അപകടാവസ്ഥയിലായിരുന്ന തണല്‍മരങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് നീക്കം ചെയ്തിരുന്നു. ഇവയുടെ തടിയാണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. വളവുകളുള്ള ഭാഗത്ത് റോഡില്‍ ഇറക്കിയിട്ടിരിക്കുന്ന തടികളിലധികവും നശിക്കുകയാണ്. മരങ്ങള്‍ ലേലം ചെയ്ത് നല്‍കുകയോ റോഡരികില്‍ നിന്ന് മാറ്റുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. മിക്കയിടങ്ങളിലും എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പോലും കാണാന്‍ കഴിയാത്ത തരത്തില്‍ കൂറ്റന്‍ തടിക്കഷണങ്ങള്‍ റോഡിലേക്ക് കയറിക്കിടക്കുകയാണ്. അന്തര്‍സംസ്ഥാന പാതയിൽ ചരക്കുവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. രാത്രി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.