കള്ളനോട്ട് നല്‍കി വ്യാപാരികളെ കബളിപ്പിച്ചയാൾ പിടിയിൽ

പത്തനാപുരം: വ്യാജനോട്ടുകള്‍ നല്‍കി കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിയയാൾ പിടിയിൽ. പത്ത‌നാപുരം ആനക്കുഴി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദ് ആണ് (58) പിടിയിലായത്.

ആയൂരിലെ ഒരു സ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നൽകുകയായിരുന്നു. സംശയം തോന്നിയ കടയുടമ റഷീദ് സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പർ ചടയമംഗലം പൊലീസിനെ അറിയിച്ചു. ചടയമംഗലം സി.ഐ ബിജു, എസ്. ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് നിലമേൽ മുരുക്കുമൺ ഭാഗത്തുവെച്ച് പിടികൂടി. ഇയാളില്‍ നിന്നും പതിനൊന്ന് 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു.

കോയമ്പത്തൂരിൽനിന്നും വ്യാജനോട്ടുകൾ കൊണ്ടുവന്ന് സ്ഥാപന ഉടമകളെ കബളിപ്പിച്ചുപണം സമ്പാദിക്കുന്ന രീതിയാണ് ഇയാൾ തുടർന്ന് വന്നതെന്ന് പൊലീസ് പറയുന്നു.

വ്യാജനോട്ടുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ, തൃപ്പുണിത്തുറ, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

Tags:    
News Summary - Man arrested for cheating traders by giving counterfeit notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.