മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അനാവശ്യമായി പിഴ ചുമത്തിയതായി പരാതി

പ​ത്ത​നാ​പു​രം: അ​മി​ത​ഭാ​ര​ത്തി​െൻറ പേ​രി​ല്‍ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ് ടി​പ്പ​ര്‍ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് പി​ഴ​യി​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ മ​ന്ത്രി​ക്ക്​ പ​രാ​തി ന​ല്‍കി. ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി ബൈ​പാ​സി​ല്‍ മ​ഞ്ച​ള്ളൂ​ര്‍ ജ​ങ്​​ഷ​നു സ​മീ​പം ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ക്ക് അ​മി​ത​ഭാ​രം ക​യ​റ്റി​യെ​ന്ന് കാ​ട്ടി പ​ത്ത​നാ​പു​രം മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ഴ​യി​ട്ടി​രു​ന്നു.

പ​ത്ത​നം​തി​ട്ട കൂ​ട​ല്‍ ഇ​ഞ്ച​പ്പാ​റ സ്വ​ദേ​ശി സു​മേ​ഷി​െൻറ വാ​ഹ​ന​ത്തി​നാ​ണ് പി​ഴ ല​ഭി​ച്ച​ത്. തു​ട​ര്‍ന്ന്, ലോ​റി ഇ​ന്‍സ്പെ​ക്ട​ര്‍ ത​ന്നെ ഓ​ടി​ച്ച് പു​തു​വ​ലി​ല്‍ കൊ​ണ്ടു​പോ​യി തൂ​ക്കം പ​രി​ശോ​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്‍ വാ​ഹ​നം തെ​റ്റാ​യ രീ​തി​യി​ല്‍ ഓ​ടി​ച്ച് ട​യ​റു​ക​ള്‍ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യ​താ​യി ഡ്രൈ​വ​ര്‍ സു​മേ​ഷ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച 25,000 രൂ​പ പി​ഴ ന​ല്‍കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത ന​ട​പ​ടി. അ​മി​ത​ഭാ​ര​ത്തി​ന്​ സു​മേ​ഷി​ന് 35,000 രൂ​പ​യാ​ണ് പ​ത്ത​നാ​പു​രം മോ​ട്ടോ​ര്‍ വാ​ഹ​ന ഇ​ന്‍സ്പെ​ക്ട​ര്‍ പി​ഴ ചു​മ​ത്തി​യ​ത്. കോ​വി​ഡ് കാ​ല​ത്ത് നി​ര​ന്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും ഡ്രൈ​വ​ര്‍മാ​ര്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ത്ത​നാ​പു​രം എം.​എ​ൽ.​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ പ​ത്ത​നാ​പു​രം ജോ​യ​ൻ​റ്​ ആ​ര്‍.​ടി.​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​നം വി​ട്ടു​ന​ല്‍കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​മ​ന്ത്രി​ക്ക് ഗ​ണേ​ഷ് കു​മാ​ര്‍ പ​രാ​തി​യും ന​ല്‍കി.

Tags:    
News Summary - Motor Vehicle Department officials imposed unnecessary fines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.