പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല. വനാതിര്‍ത്തിയിലെ താമസക്കാരനായ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കേക്കര ലതികവിലാസത്തില്‍ രവീന്ദ്രന്‍-ലതിക ദമ്പതികളുടെ മകന്‍ രാഹുലിനെ ആഗസ്റ്റ് 19 മുതലാണ് കാണാതായത്.
അഞ്ച് മാസം കഴിഞ്ഞിട്ടും തിരോധാനവുമായി ബന്ധപ്പെട്ട് ഒരു സൂചനപോലും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഒരു കിലോമീറ്ററകലെ വനഭൂമിയില്‍ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ ഫോണില്‍ വിഡിയോ ഗെയിം കളിച്ചിരുന്ന രാഹുല്‍ രാത്രി പത്തോടെ വീട്ടിലെത്തിയിരുന്നു.
പുതിയ വീടിെൻറ നിർമാണപ്രവര്‍ത്ത നങ്ങള്‍ നടക്കുന്നതിനാല്‍ മാതാപിതാക്കളും രാഹുലും സഹോദരന്‍ രഞ്ജിത്തും മൂന്ന് വീടുകളിലായിട്ടാണ് താമസിച്ചിരുന്നത്. പിേറ്റദിവസം രാവിലെ മാതാവ് ലതിക വിളിക്കാനെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പത്തനാപുരം പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ 20 ന് പുലര്‍ച്ചെ മൂന്നിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി.
കാണാതായ ദിവസം കറവൂര്‍ ആയിരവല്ലി കോണ്‍ വനമേഖലയില്‍ നിന്നും ലഭിച്ച രക്തസാമ്പിളുകള്‍ രാഹുലിേൻറതല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നിരുന്നു. സംഭവത്തില്‍ മാതാപിതാക്കളും സമീപവാസികളും അടക്കം പലരെയും ചോദ്യം ചെയ്തിട്ടുമുണ്ട്. തുടരന്വേഷണത്തിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ രാഹുലിെൻറ തിരോധാനം ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.