പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞിറങ്ങി

പത്തനാപുരം: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കല്ലുംകടവിലെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞിറങ്ങി. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം.

വലിയ ചരക്ക് വാഹനം പാലത്തിലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന ഭാഗം പൊളിഞ്ഞ് വീണത്. കെ.എസ്.ടി.പി.എ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി സമീപത്ത് പുതിയ പാലത്തിന്റെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി പഴയപാലത്തിന്റെ തൂണുകളുടെ സമീപത്ത് നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പാലത്തിന്റെ ഭാഗം അപകടാവസ്ഥയിലായത്. പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചു.

Tags:    
News Summary - part of the bridge collapsed at pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.