പത്തനാപുരം: പ്രതിയെ കീഴ്പ്പെടുത്താനുള്ള പിടിവലിക്കിടെ പൊലീസ് റിവോള്‍വറില്‍നിന്ന് വെടിപൊട്ടി. പ്രതിയും പൊലീസുകാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പ്രതി പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷ്, പത്തനാപുരം സ്റ്റേഷനിലെ എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒമാരായ വിഷ്ണു, സാബു ലൂക്കോസ്, വീനിത് എന്നിവര്‍ക്കാണ് പരിക്ക്. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നലയില്‍ ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. കഴിഞ്ഞദിവസം പുന്നല ശിവക്ഷേത്രത്തിലും പുന്നല സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലും മോഷണം നടന്നിരുന്നു. അന്വേഷണത്തിൽ 25ലധികം മോഷണക്കേസുകളില്‍ പ്രതിയായ മുകേഷ് പുന്നല ചാച്ചിപ്പുന്നയിലെ ഭാര്യവീട്ടില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. സംശയത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി പട്രോളിങ്ങില്‍ ഉണ്ടായിരുന്ന എസ്.ഐ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുന്നലയിലെ വീട്ടിലെത്തി.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വീടിന് പുറത്തിറങ്ങിയ പ്രതി കത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുകാരന്റെ കഴുത്തില്‍ കത്തിെവച്ച് ഭീഷണിപ്പെടുത്തി. ജീവരക്ഷാർഥം എസ്.ഐ തോക്ക് എടുത്തപ്പോൾ മുകേഷ് അതില്‍ പിടിച്ചു. പിടിവലിക്കിടെ വെടി പൊട്ടി. മുകേഷിന്റെ ഇടതുകണ്ണിന് സമീപത്താണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.