പത്തനാപുരം: സോളാര്‍ വിഷയത്തില്‍ കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. നെടുപറമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി എത്തിയപ്പോൾ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിയിടാനും തകര്‍ക്കാനും ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി.
ഇതിനിടെ സമീപത്തുണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് ബാരിക്കേഡുകള്‍ക്ക് മുകളിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നേതാക്കളും പൊലീസുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പ്രതിഷേധ ധര്‍ണ യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ചെയർമാൻ രാധാമോഹനൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ബിന്ദു കൃഷ്ണ, എം.എം. നസീർ, ഷാനവാസ് ഖാൻ, വക്കനാട് രാധാകൃഷ്ണൻ, സി.ആര്. നജീബ്, വേണു ഗോപാൽ, സുധാകരൻ പള്ളത്ത്, അഡ്വ. സുൽഫിക്കർ അലി, ജ്യോതികുമാർ ചാമക്കാല, സൈമൺ അലക്സ്, പ്രകാശ് മൈനാഗപ്പള്ളി, സുധീർ മലയിൽ, ടി.എം. ബിജു, എം. അബ്ദുൽ റഹ്മാൻ, അലക്സ് മാത്യു, റെജിമോൻ വർഗീസ്, ബാബു മാത്യു, എം. ഷെയ്ഖ് പരീത്, പള്ളിത്തോപ്പിൽ ഷിബു, സലാം, സാജുഖാൻ, ബ്രിജേഷ് എബ്രഹാം, സി.കെ. രാധാകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.