പത്തനാപുരം: കെ.ബി. ഗണേശ്കുമാർ എം.എൽ.എയെ പുകഴ്ത്തിയതിന്‍റെ പേരിൽ കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് എസ്. ഷക്കിമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വഴി എം.പിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
മറ്റ് നേതാക്കളും ഇതിനെ പിന്തുണക്കുന്നുണ്ട്. ത ലവൂര്‍ നടുത്തേരിയിലെ താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന പൊതുസമ്മേളനത്തിന്‍റെ വേദിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.എല്‍.എയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസിന്റെ ദേശീയ - സംസ്ഥാന നേതാക്കളെയെല്ലാം രൂക്ഷമായി വിമര്‍ശിക്കുന്ന ഗണേഷ്കുമാറിനെ പൊതുവേദിയില്‍ പ്രശംസിച്ച കൊടിക്കുന്നിലിന് മറ്റെന്തെങ്കിലും രാഷ്ട്രീയനിലപാട് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.