പത്തനാപുരം : ബില്ലുകള്‍ മാറുന്നില്ല, വനംവകുപ്പിന്റെ വിവിധ ജോലികൾ ഏറ്റെടുത്ത നടത്തിയവര്‍ ദുരിതത്തില്‍. 2021 - 2022 സാമ്പത്തിക വര്‍ഷം മുതൽ കൊല്ലം ജില്ലയിലെ വിവിധ വനമേഖലകളിൽ കരാർ ജോലികൾ ഏറ്റെടുത്തു നടത്തിയവർക്കാണ് ബില്ല് മാറി നൽകാത്തത്. ഫയർ ബ്രേക്കർ,താൽക്കാലിക ഷെഡ് നിർമ്മാണം, തേക്ക് തോട്ടം മെയിൻറനൻസ് തുടങ്ങി നിരവധി ജോലികളാണ് ഫണ്ട് ഇല്ലാതിരുന്നിട്ടും വനം വകുപ്പ് കരാര്‍ നല്‍കിയത്.
ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ബില്ലാണ് അച്ചൻകോവിൽ വനമേഖലയിൽ മാത്രമായി മാറാനുള്ളത്. ശെന്തുരുണി, ആര്യങ്കാവ് വനമേഖല സ്ഥിതിയും വിഭിന്നമല്ല. ബില്ലുകൾ മാറുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ വനംവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കരാറുകാർ പറയുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റോ പെർഫോമൻസ് തുകയോ തിരികെ നല്‍കുന്നതിനും നടപടിയില്ല.
ഇതിനിടെ ഫയർലൈൻ തെളിക്കലിന്റെ പേര് ഫയർ ബ്രേക്കർ എന്നാക്കുകയും തുക മൂന്നിലൊന്നായി വെട്ടിച്ചുരുക്കുകയും ചെയ്തു. പുതുതായി നട്ട തേക്ക് തൈകളുടെ മെയിൻറൻസിനത്തിലും വലിയ തുകയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ നാലു വർഷത്തിനിടെ ടിംബർ ഹെഡിൽ നിന്നുള്ള തുക മാത്രമാണ് നിലവിൽ കുറച്ചെങ്കിലും മാറിയിട്ടുള്ളത്. ഫോറസ്റ്റട്രി തുകയോ നബാർഡിന്റെ തുകയോ ഇതുവരെ ബില്‍ മാറിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.