പത്തനാപുരം: പട്ടാഴി പനയനത്ത് സ്വകാര്യഭൂമിയില്‍ മുള്ളൻപന്നിയെ അവശനിലയിൽ കണ്ടെത്തി. പനയനം അടയ്ക്കാമരകുഴി കിഴക്കേതിൽ ചെല്ലപ്പൻ വീട്ടുപുരയിടത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ മുള്ളൻപന്നിയെ കണ്ടത്.
ശരീരമാസകലം മുറിവേറ്റ സഞ്ചരിക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു. പ്രദേശവാസികൾ സമീപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന്, പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാര്‍ എറെ സമയമെടുത്ത് മുള്ളന്‍പന്നിയെ കൂടിനുള്ളിലാക്കി.
വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം കാടിനുള്ളില്‍ തുറന്നുവിടുമെന്ന് വനംവകുപ്പ് പറഞ്ഞു. പ്രദേശത്ത് ആദ്യമായാണ് മുള്ളൻപന്നിയെ കാണുന്നത്. പന്തപ്ലാവ്, പന്ത്രണ്ടുമുറി ഭാഗങ്ങളില്‍ കുരങ്ങ്, മയില്‍, പന്നി എന്നിവയുണ്ട്. രാത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിലാകാം മുള്ളന്‍പന്നിക്ക് പരിക്കേറ്റതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.