പത്തനാപുരം: മ്ലാവിനെ കൊന്ന് ഇറച്ചി ശേഖരിച്ച് പാകം ചെയ്തു കഴിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിലെ പ്രതികളെ വനംവകുപ്പ് പിടികൂടി. പെരുന്തോയിൽ പ്ലാമൂട്ടിൽ തേക്കേതിൽ വീട്ടിൽ സുരേഷ് കുമാർ (40), കറവൂർ കീഴയം ഭാഗം നെല്ലിമൂട്ടിൽ വീട്ടിൽ ഷാജി (42), കുറുന്ദമൺ ചരുവിള പുത്തൻ വീട്ടിൽ തമ്പി എന്ന ഷൈലേന്ദ്രൻ (48) എന്നിവരെയാണ് പിടികൂടിയത്.
അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സന്യാസികോൺ വനഭാഗത്ത് ചെന്നായ്ക്കൾ ഓടിച്ച് അവശയാക്കിയ മ്ലാവിനെയാണ് ഇവര്‍ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പത്തനാപുരം റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. ദിലീപിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജി. ബിജു, ഡി. ജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ശ്യാം ലാല്‍, നിത്യ എന്നിവർ അടങ്ങുന്ന സംഘം ആണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.