പത്തനാപുരം: പാതയോരത്ത് കൂട്ടമായി നിന്ന കാട്ടാനകള്‍ കാല്‍നടയാത്രക്കാരനെ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പ് സുരക്ഷ നടപടികള്‍ ആരംഭിച്ചു. അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിച്ച് നവീകരിക്കും. വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വനസംരക്ഷണ സമിതിയെ കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. അലിമുക്ക്-അച്ചൻകോവിൽ, കോന്നി- ചെമ്പനരുവി പാതകളിലാണ് കാടുതെളിക്കല്‍ നടക്കുന്നത്.
പത്ത് ദിവസത്തിനുള്ളിൽ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാകും. തിങ്കളാഴ്ച മുതൽ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പാതയില്‍ രാത്രിയിലും പകലും പട്രോളിങ് നടത്തും. വന്യമൃഗങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിഞ്ഞ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നതിനായുള്ള സംവിധാനം ഒരുക്കും. തിങ്കളാഴ്ച രാവിലെയാണ് പാതയില്തുറ പാലത്തിന് സമീപം കാട്ടാന ആക്രമണത്തില്‍ മധ്യവയസ്കന് മരിച്ചത്.
രണ്ടാഴ്ചയായി മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്റെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍, വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാര്‍ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ പ്രതിഷേധിച്ചിരുന്നു. വന്യമൃഗങ്ങളില്‍നിന്നുള്ള ആക്രമണം പ്രതിരോധിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മണ്ണാറപ്പാറ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.