പത്തനാപുരം: ‘കളിപ്പാട്ടങ്ങളുമായി അച്ഛനെത്തി മക്കളെ...കണ്ണുകള്‍ തുറക്കൂ..’ സരയുവിനെയും സൗരവിനെയും ചേര്‍ത്ത് പിടിച്ച് സജിയുടെ ഇടറിയ വാക്കുകള്‍ ഒരു നാടിന്റെയാകെ തേങ്ങലായി മാറി. woman and her two children committed suicide by jumping off a cliff മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഹൃദയഭേദക കാഴ്ചകൾ.
ഭാര്യ രമ്യയുടെയും മക്കളുടെയും വിയോഗമറിഞ്ഞ് ഖത്തറിലായിരുന്ന ചാത്തന്നൂർ കല്ലുവാതുക്കൽ പാറയിൽ ജങ്ഷൻ പാലമൂട്ടിൽ വീട്ടിൽ സജി ചാക്കോ വ്യാഴാഴ്ച വ്യാഴാഴ്ച പുലർച്ചയാണ് നാട്ടിലെത്തിയത്. പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജു- രമണി എന്നിവരുടെ മകൾ രമ്യ (30), മക്കളായ സരയൂ (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. പുനലൂർ പേപ്പർമിൽ മുക്കടവ് പമ്പ് ഹൗസിനു സമീപത്ത് കല്ലടയാറ്റില്‍ ബുധനാഴ്ചയാണ് ഇവര്‍ ചാടിയത്.
രമ്യയുടെ ശരീരത്തോട് ചേര്‍ത്ത് മക്കളായ സരയൂവിനെയും സൗരവിനെയും കെട്ടിയ ശേഷമാണ് ആറ്റിലേക്ക് ചാടിയത്. കണിയാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ എക്സ്റേ ടെക്നീഷനാണ് രമ്യ. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. കമുകുംചേരി മറ്റത്ത് പുതിയ വീടിന്റെ നിർമാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സജി നാട്ടിലെത്തുമ്പോള്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ നടക്കാനിരിക്കായാണ് സംഭവം.
കല്ലുവാതുക്കലിലെ ഭര്‍തൃവീട്ടില്‍ നിന്ന് മുക്കടവിലെത്തി ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കമുകുംചേരി വീട്ടില്‍ കയറാതെയാണ് മൂവരും പമ്പ്ഹൗസിന് സമീപത്തേക്കെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകീട്ടോടെ കമുകുംചേരിയിലെ കുടുംബവീട്ടിലാണ് സംസ്ക്കാരചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ കമുകുംചേരിയിലെ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.