കൊല്ലം: പട്ടത്താനം സർവിസ് സഹകരണ ബാങ്കിൽ സ്വർണപ്പണയ ഉരുപ്പടികൾ ലേലം ചെയ്തതായി ക്രമവിരുദ്ധമായി രേഖകൾ ഉണ്ടാക്കി സ്വർണം അപഹരിച്ച്, പണയംെവച്ചവർക്കും ബാങ്കിനും ഒരു കോടി 50 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ചു. കടപ്പാക്കട നന്ദനം വീട്ടിൽ മോഹൻകുമാറിെൻറ പരാതി പ്രകാരം കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച കേസിൽ ഒന്നാം പ്രതിയായ ബാങ്ക് സെക്രട്ടറിയും അഞ്ചാം പ്രതിയായ മുൻ പ്രസിഡൻറും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച് ജില്ല സെഷൻസ് ജഡ്ജ് സി. സുരേഷ്കുമാർ (സീനിയർ) ഉത്തരവായി.
2015 ആഗസ്റ്റ് 31ന് പണയത്തിെൻറ പലിശത്തുക അടച്ച് പുതുക്കിെവച്ചപ്പോൾ 50 ശതമാനം പലിശ സബ്സിഡിയായി മോഹൻ കുമാറും ഭാര്യയും കൈപ്പറ്റിയെന്ന രേഖ പ്രതികൾ ഉണ്ടാക്കി. 2016 ഫെബ്രുവരിയിൽ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി ബാങ്കിൽ 32.5 പവൻ സ്വർണം തിരികെ എടുക്കാൻ വന്ന ദമ്പതിമാരോട് ലേലം ചെയ്തെന്ന് പറഞ്ഞു. എന്നാൽ പണയ ഉരുപ്പടികൾ ദമ്പതിമാർ തന്നെ കൈപ്പറ്റിയതായി വ്യാജരേഖ പ്രതികൾ ഉണ്ടാക്കിയിരുന്നു. പണയ ഉരുപ്പടി തിരികെ നൽകാതെ 18 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിയെന്ന് മോഹൻകുമാറിെൻറ പരാതിയിൽ പറയുന്നു.
2016 ൽ മോഹൻകുമാർ സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയെതുടർന്ന് ജോയൻറ് രജിസ്ട്രാറുടെ നിർദേശപ്രകാരം അന്വേഷണം നടത്തി ഗുരുതരമായ ക്രമക്കേടുകൾ കണ്ടുപിടിച്ചിരുന്നു. ഒരു കോടി 58 ലക്ഷം രൂപ മുൻ ഡയറക്ടർ ബോർഡ് മെംബർമാരിൽ നിന്നും സെക്രട്ടറി ഉൾെപ്പടെ ജീവനക്കാരിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിച്ചുവരുകയാണ്. ക്രമക്കേടുകളെ തുടർന്ന് ബോർഡ് പിരിച്ചുവിട്ടിരുന്നു. കേസിൽ േപ്രാസിക്യൂഷനുവേണ്ടി ജില്ല ഗവൺമെൻറ് പ്ലീഡറും പബ്ലിക് േപ്രാസിക്യൂട്ടറുമായ ആർ. സേതുനാഥ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.