െകാല്ലം: ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രം കിട്ടുന്ന പൂർണ ഇളവിനൊപ്പം നാട് ചലിച്ചുതുടങ്ങിയതോടെ എങ്ങും 'ഒാണത്തിരക്ക്'. സാധാരണ ആഘോഷ സമയങ്ങളിൽ കാണുന്നത് പോലെയാണ് റോഡിലും വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും പൊതു ഗതാഗത വാഹനങ്ങളിലും തിരക്ക് അനുഭവപ്പെട്ടത്. സാമൂഹിക അകലവും കോവിഡ് മാനദണ്ഡവുെമാന്നും പാലിക്കാൻ കഴിയാത്ത വിധമാണ് പലയിടത്തും ആളുകൾ തിങ്ങിക്കൂടുന്നത്.
കോവിഡ് വ്യാപനം കുറക്കുന്നതിനായി ആൾത്തിരക്ക് കുറക്കുക എന്ന ലക്ഷ്യവുമായി നടപ്പാക്കിയ ക്രമീകരണങ്ങളാണ് ഇത്തരത്തിൽ തിരിഞ്ഞുകുത്തുന്നത് എന്നതാണ് വിരോധാഭാസം. ആഴ്ചയിൽ അഞ്ചും ആറും ദിവസം വിഘടിച്ച് പോയിരുന്ന തിരക്കാണ് ഇപ്പോൾ ഇൗ മൂന്ന് ദിവസം മാത്രം സ്ഥാപനങ്ങൾ ഏറ്റുവാങ്ങുന്നത്. ഇൗ നില തുടർന്നാൽ, ലോക്ഡൗണിലൂടെ വരുതിയിലായി വന്ന കോവിഡ് വ്യാപനം വീണ്ടും പിടിവിടുമെന്ന ആശങ്കയാണുയരുന്നത്.
ഇളവുകളിൽ ബി കാറ്റഗറിയിൽ ഉൾപ്പെട്ട കൊല്ലം കോർപറേഷറിൽ എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ, വിവിധ ആവശ്യങ്ങളുമായി പുറത്തിറങ്ങുന്നവരെ മുട്ടി നടക്കാൻ കഴിയാത്ത നിലയാണ്. ബാങ്കുകളിൽ ഉൾപ്പെടെ കടുത്ത തിരക്കാണ്. രാവിലെ തന്നെ എത്തി ടോക്കൺ എടുത്ത് മണിക്കൂറുകൾ കാത്തുനിന്നാലും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പോകുന്നവർ അടുത്ത പ്രവൃത്തി ദിവസവും വരേണ്ട ഗതികേടിലാെണന്നും പരാതിയുയരുന്നു.
മൂന്ന് ദിവസങ്ങളിൽ മാത്രം തുറക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം ഉൾപ്പെടെ നിയന്ത്രണങ്ങൾ പോലും പാലിക്കാനാകാത്ത തിരക്കിൽ ശ്വാസംമുട്ടുന്ന സ്ഥിതിയാണ്. സപ്ലൈ കുറയുേമ്പാൾ ഡിമാൻഡ് കൂടുമെന്ന ലളിതമായ യുക്തി മറന്ന് തിരക്ക് 'നിയന്ത്രിക്കാൻ' നടപ്പാക്കിയ സ്വകാര്യ ബസുകളുടെ ഒറ്റ-ഇരട്ട അക്ക സംവിധാനം നേർ വിപരീത ഫലത്തിലേക്കാണ് വഴിവെച്ചത്. ബസുകൾ നിരത്തിൽ കുറഞ്ഞതോടെ സർവിസ് നടത്തുന്നവയിൽ കയറിക്കൂടാനുള്ള തിരക്ക് ബസ് സ്റ്റോപുകളിൽ സാധാരണ കാഴ്ചയായി. ബസുകളിൽ കയറിയാൽ പിന്നെ സാമൂഹിക അകലത്തിെൻറ കാര്യം പറയുകയേ വേണ്ട.
കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് സഞ്ചരിക്കാൻ വിലക്കുള്ളതിനാൽ ആളുകൾക്ക് കൂടുതലും ആശ്രയം സ്വകാര്യ ബസുകളാണ്. മാത്രവുമല്ല, കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റ് നിരക്ക് ഉയർന്നതാണെന്നതും ആളുകളെ സ്വകാര്യ ബസുകളിൽ കയറാൻ നിർബന്ധിതരാക്കുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്ത് നിറഞ്ഞ് പോകുേമ്പാഴാണ് നിസ്സഹായരായ സാധാരണക്കാർ ഇങ്ങനെ ഒരു പരീക്ഷണം നേരിടേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.