കാണാതായ ആർമി ഉദ്യോഗസ്ഥനെ കണ്ടുപിടിച്ച് പൊലീസ്

കൊല്ലം: ക്യാമ്പിലേക്ക് തിരികെ മടങ്ങും വഴി കാണാതായ ഉദ്യോഗസ്ഥനെ റെയിൽവേയിലെ കേരള പൊലീസ് കണ്ടെത്തി.

ഏഷ്യയിലെ ഏറ്റവും വലിയ ആർമി ക്യാമ്പായ ബത്തിൻഡയിലേക്ക് പോകും വഴി കാണാതെ പോയ ആർമിയിലെ നായിക്കിനെ സാഹസികമായാണ് തെരഞ്ഞുപിടിച്ചത്. കൊല്ലം റെയിൽവേ സ്​റ്റേഷനിലെ എസ്.എച്ച്.ഒ എസ്.ഐ ഉമറുൽ ഫാറൂഖ്, ഇൻറലിജൻസ് ഉദ്യോഗസ്ഥൻ കൂടിയായ സി.പി.ഒ രാജു എന്നിവരാണ് നാലായിരത്തിനടുത്ത് കിലോമീറ്റർ യാത്ര ചെയ്ത്​ ഉദ്യോഗസ്ഥനെ കണ്ടെത്തി ആർമിക്ക് കൈമാറിയത്.

കൊല്ലം റെയിൽവേ സ്​റ്റേഷനിൽനിന്ന് പുറപ്പെട്ട ശേഷമാണ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരം ലഭിക്കാതായത്. മൊബൈൽ ഫോൺ സ്വിച്​ ഓഫ്‌ ആയി. റെയിൽവേയിലെ കേരള പൊലീസ് സ്​റ്റേഷനിൽ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥ​െൻറ അക്കൗണ്ടിൽനിന്ന് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചത് കണ്ടെത്തിയതാണ് പൊലീസ് അന്വേഷണത്തിന് വഴിത്തിരിവായത്.

കർഷക സമരം നടക്കുന്നതിനാൽ ഹരിയാനയിൽ നിന്ന് പഞ്ചാബിലെത്താൻ പൊലീസ് ഉദ്യോഗസ്ഥർ വളരെയധികം ബുദ്ധിമുട്ടി. അഞ്ചോളം ഓർഡിനറി ബസുകളിൽ മാറിക്കയറി 350 കിലോമീറ്ററോളം യാത്ര ചെയ്താണ് പഞ്ചാബിലെത്തിയത്. 45 ലോഡ്ജുകളിലെ രജിസ്​റ്റർ പരിശോധിച്ചു. നിരവധി ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ആർമി ഉദ്യോഗസ്ഥൻ ജ്യൂസ് കുടിക്കാൻ വരുന്ന കട മനസ്സിലാക്കിയ എസ്.ഐ ഉമറുൽ ഫാറൂഖും രാജുവും കാറിൽ ഒളിച്ചിരുന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സഹകരിക്കാതെ എതിർത്തുനിന്ന ആർമി ഉദ്യോഗസ്ഥനെ പഞ്ചാബ് പൊലീസിെൻറ കൂടി സഹായത്തോടെ ബലം പ്രയോഗിച്ച്​ വാഹനത്തിൽ കയറ്റി ക്യാമ്പിൽ എത്തിച്ച​ു.

ലെഫ്റ്റനൻറ് കേണൽ ജിതേന്ദ്ര, കരുനാഗപ്പള്ളി സ്വദേശി മേജർ നിതിൻ എന്നിവർ പൊലീസിെൻറ കൃത്യ നിർവഹണത്തെ പ്രശംസിച്ചു.

Tags:    
News Summary - Police find missing Army officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.