ഇരവിപുരം: അപകട ഭീഷണിയുയർത്തി ദേശീയപാതയിൽ രൂപംകൊണ്ട കുഴികൾ അധികൃതർ കണ്ട മട്ടില്ല. ദേശീയപാതയിൽ മാടൻനട മുതൽ പോളയത്തോട് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ പതിനഞ്ചോളം കുഴികളാണ് രൂപപ്പെട്ടത്. കുഴികളിൽ വീണ് ദിവസവും നിരവധി അപകടങ്ങളാണുണ്ടാകുന്നത്.
ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിനായെടുത്ത കുഴി കോൺക്രീറ്റ് ചെയ്ത് അടച്ച ഭാഗങ്ങളിലാണ് കോൺക്രീറ്റ് ഇളകി കുഴികൾ രൂപപ്പെട്ടത്. മഴക്കാലമായതോടെ വെള്ളം കയറി കുഴികൾ പലതും കാണാൻ കഴിയാത്ത നിലയിലാണ്. ഇതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.