കൊല്ലം: കേരള ലോട്ടറി ഓണം ബംപർ അടിക്കുകയാണെങ്കിൽ ശമ്പളം നൽകാം എന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ വൻപ്രതിഷേധം. കൊല്ലം യൂനിറ്റിൽ പ്രതീകാത്മകമായി ജീവനക്കാരിൽനിന്നും യാത്രക്കാരിൽനിന്നും ഒരു രൂപ വീതം പിരിച്ച പണം ഉപയോഗിച്ച് ലോട്ടറി ടിക്കറ്റ് വാങ്ങി മന്ത്രിയുടെ ഓഫിസ് വിലാസത്തിൽ അയച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) ജില്ല സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരെയും സ്ഥാപനത്തെയും മോശപ്പെടുത്തുന്ന ഇത്തരത്തിലുള്ള പ്രസ്താവനകൾ മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ മുന്നണിമര്യാദ മാറ്റിവെച്ച് മന്ത്രിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി പറഞ്ഞു. കൊല്ലം യൂനിറ്റ് പ്രസിഡന്‍റ് ഡി. രാജ്മോഹനൻ, സെക്രട്ടറി പി. സതീഷ് കുമാർ, ട്രഷറർ എം. അനിൽകുമാർ, യൂനിറ്റ് ജോയന്‍റ് സെക്രട്ടറി വി. ഹനീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.