പുനലൂർ: തമിഴ്നാട്ടിൽനിന്ന് ചെങ്ങന്നൂരിലേക്ക് വന്ന പാൽ ടാങ്കറിൽ ഒളിച്ചുകടത്തിയ 30.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് ആറോടെ കേരള തമിഴ്നാട് അതിർത്തിയിൽ കോട്ടവാസലിൽ നിന്നാണ് പണം പിടികൂടിയത്. ലോറിയുടെ കാബിനിലാണ് പണം ഒളിപ്പിച്ചിരുന്നത്. ചെങ്കോട്ടയിൽനിന്നും ഒരു സേട്ട് കൊട്ടാരക്കരയിലെ ഒരു സ്വർണ വ്യാപാരിയെ ഏൽപിക്കാനാണ് പണം തന്നതെന്ന് എക്സൈസ് കസ്റ്റഡിയിലുള്ള ടാങ്കർ ഡ്രൈവർ തെങ്കാശി സ്വദേശി മുരുകൻ പറഞ്ഞു. പതിവായി ഇത്തരത്തിൽ പണം കൊണ്ട് വരുന്നുണ്ടെന്നും ഡ്രൈവർ പറഞ്ഞു. എക്സൈസ് അസി. കമീഷണർ റോബർട്ടിെൻറ നേതൃത്വത്തിലാണ് പണം പിടികൂടിയത്. പണവും വാഹനവും തെന്മല പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.