ചൂ​ട് പ്ര​തി​രോ​ധി​ക്കാ​ൻ

ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ല്‍

ഓ​ല​ക​ള്‍ കെ​ട്ടി വ​ച്ചി​രി​ക്കു​ന്നു

ചൂട് കുറക്കാന്‍ ഓല മേഞ്ഞൊരു ഓട്ടോറിക്ഷ

പു​ന​ലൂ​ര്‍: ചൂ​ട് പ്ര​തി​രോ​ധി​ക്കാ​ൻ പു​ത്ത​ൻ പ​രീ​ക്ഷ​ണ​വു​മാ​യി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ. ചെ​മ്മ​ന്തൂ​ർ നാ​ലാം ന​മ്പ​ർ സ്റ്റാ​ൻ​ഡി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ട്ടം ന​ട​ന്ന പു​ന​ലൂ​ർ സ്വ​ദേ​ശി ശ​ശി​യാ​ണ് ഓ​ട്ടോ​റി​ക്ഷ​ക്ക് മു​ക​ളി​ൽ ഓ​ല മേ​ഞ്ഞ്​ സ​ർ​വീ​സ് ന​ട​ന്ന​ത്. ശ​ശി ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് പു​ന​ലൂ​രി​ലെ സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക. ഇ​തോ​ടെ ചൂ​ട് ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തും. ചൂ​ട് അ​സ​ഹ്യ​മാ​കു​മ്പോ​ൾ ഡ്രൈ​വ​ർ​ക്കോ യാ​ത്ര​ക്കാ​ർ​ക്കോ വാ​ഹ​ന​ത്തി​നു​ള്ള യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​റി​ല്ല.

ഇ​തേ തു​ട​ർ​ന്നാ​ണ് ശ​ശി തു​മ്പോ​ല​ക​ൾ വെ​ട്ടി ഓ​ട്ടോ​റി​ക്ഷ​ക്ക് മു​ക​ളി​ൽ കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത്. ഓ​ല മു​ക​ളി​ല്‍ ഉ​ള്ള​തി​നാ​ല്‍ ത​ന്നെ ചൂ​ട് പ​കു​തി​യോ​ളം കു​റ​യു​മെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.​ചൂ​ട് വ​ർ​ധി​ച്ചാ​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഓ​ല മെ​ട​ഞ്ഞ് അ​തി​ൽ വെ​ള്ള​വും ന​ന​ച്ച് ഓ​ടാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ക​ഠി​ന​മാ​യ ചൂ​ടാ​ണ് പു​ന​ലൂ​രി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 39 ഡി​ഗ്രി ചൂ​ട് വ​രെ രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - An autorickshaw covered with straw to cool off the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.