പുനലൂർ: താലൂക്കിലെ കനാൽ പുറമ്പോക്ക്, വനഭൂമി എന്നിവിടങ്ങളിൽ താമസിക്കുന്ന അർഹരായവർക്ക് ‘ഭൂരഹരിതരില്ലാത്ത പുനലൂർ’ പദ്ധതിയിൽപ്പെടുത്തി പട്ടയം നൽകുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. ഇതിനായി വനം, ജലസേചന വകുപ്പ് മന്ത്രിതല ചർച്ച ഉടൻ നടത്തും. എല്ലാവർക്കും ഭൂമി എല്ലാവർക്കും പട്ടയം എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിന് പുനലൂർ എം.എൽ.എ ആവിഷ്കരിച്ചതാണ് ‘ഭൂരഹിതർ ഇല്ലാത്ത പുനലൂർ’. ഈ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
അഞ്ചൽ, ഇടമുളക്കൽ, അറക്കൽ, ഏരൂർ വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ നടത്തുന്നത് നടപടി സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി . സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ പരമാവധി ആളുകൾക്ക് പട്ടയം നൽകുന്നതിന് എല്ലാ വില്ലേജ് ഓഫീസർമാരും പട്ടയത്തിനായുള്ള അപേക്ഷകൾ പരിശോധിച്ചു നടപടി സ്വീകരിക്കുന്നതിനായി നിർദേശം നല്കി.
പദ്ധതി നടത്തുന്നതുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുവാനായി സർവ്വേ ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. നഗരസഭ ചെയർ പേഴ്സൺ ബി. സുജാത, തഹസീൽദാർ കെ.എസ്. നസിയ, കൗൺസിലർ വി.പി. ഉണ്ണികൃഷ്ണൻ, മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.