പുനലൂർ: സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് ആക്ഷേപിച്ചെന്നാരോപിച്ച് സി.പി.എമ്മുകാർ പൊലീസ് സ്റ്റേഷനിൽ നോട്ടീസ് പതിച്ച് സി.ഐയെ ഉപരോധിച്ചു. തെന്മല സ്റ്റേഷനിലാണ് സംഭവം.
ആര്യങ്കാവിലെ സി.ഐ.ടി.യു നേതാവ് ഇരുളൻകാട് സ്വദേശി രസികുമാറിനെയാണ് സ്റ്റേഷൻ ഓഫിസർ വിനോദ് തൊലിയുടെ നിറം പറഞ്ഞ് ആക്ഷേപിച്ചതായി പരാതിയുയർന്നത്. രസികുമാറിെൻറ വീട്ടിലെ ജോലിക്കാരനെ ഒരു സംഘം കഴിഞ്ഞ ദിവസം മർദിച്ചിരുന്നു.
ഇത് സംബന്ധിച്ച് ശനിയാഴ്ച രാത്രി രസികുമാർ സി.ഐക്ക് പരാതി നൽകി. പരാതി പരിഹരിക്കാൻ ഞായറാഴ്ച രാവിലെ വരാൻ സി.ഐ പറഞ്ഞു. ഇതനുസരിച്ച് രാവിലെ എത്തി കേസ് സംബന്ധിച്ച് അന്വേഷിച്ചു.
കഴിഞ്ഞ രാത്രി പരാതി നൽകിയ വിവരം പറഞ്ഞപ്പോൾ 'നീ കറുത്തവനല്ലേ... രാത്രി ഇരുട്ടത്തുവന്ന് നിന്നാൽ എങ്ങനെ തിരിച്ചറിയും' എന്ന് സി.ഐ മറ്റുള്ളവരുടെ മുന്നിൽ ആക്ഷേപിച്ചതായി രസികുമാർ പറയുന്നു. വിവരമറിഞ്ഞ് ഉച്ചയോടെ ആര്യാങ്കാവിൽനിന്ന് സി.പി.എം നേതാവ് ആർ. പ്രദീപ്കുമാറിെൻറ നേതൃത്വത്തിൽ പ്രവർത്തകരെത്തി. സ്റ്റേഷൻ അധികൃതരുമായി വാക്കേറ്റവും തുടർന്ന്, സി.ഐയെ അരമണിക്കൂറോളം ഉപരോധിച്ചു.
കറുത്തവർക്കും പുറേമ്പാക്കുകാർക്കും സ്റ്റേഷനിൽ പ്രവേശനമിെല്ലന്ന് നോട്ടീസ് സ്റ്റേഷനിൽ പതിച്ചാണ് പ്രതിഷേധക്കാർ മടങ്ങിയത്. പുറമ്പോക്കിൽ താമസിക്കുന്ന ഒരു സ്ത്രീ പരാതിയുമായി വന്നപ്പോഴും സി.ഐ ഇതേ രീതിയിൽ മുമ്പ് ആക്ഷേപിച്ചതായി സമരക്കാർ പറഞ്ഞു.
തന്നെ ആക്ഷേപിച്ചത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ആര്യങ്കാവ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും പട്ടികജാതിക്കാരനുമായ രസികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.