പുനലൂർ: തെന്മല പരപ്പാർ ഡാമിലെ ഉൾഭാഗമായ കളങ്കുന്നിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് വനപാലകർ നിയന്ത്രണം ഏർപ്പെടുത്തി. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് കൂടുതൽ കാഴ്ചകൾക്കായി വിനോദ സഞ്ചാരികൾ വാഹനങ്ങളിലും അല്ലാതെയും ഇവിടെ എത്തുന്നുണ്ട്.
പലരും വെള്ളം കുറവുള്ള ഭാഗത്ത് കുളിക്കാനിറങ്ങുന്നത് അപകടഭീഷണി ഉയർത്തുന്നു. ആദ്യപടിയായി വാഹനങ്ങൾ നിയന്ത്രിക്കാനും തുടർന്ന് ആളുകൾക്കും ഇവിടെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് ശെന്തുരുണി വന്യജീവി സങ്കേതം അധികൃതർ പറയുന്നത്.
ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഡാമിനുള്ളിൽ പഴയ കൊല്ലം - ചെങ്കോട്ട പാത തെളിഞ്ഞ് കാണാം. ഈ പാതയിലൂടെയാണ് വാഹനങ്ങൾ ഇറങ്ങുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ ചങ്ങല വേലി സ്ഥാപിച്ച് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ, വനപാലകരുടെ പ്രത്യേക നിരീക്ഷണവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.