ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ദം ഒ​ഴി​യു​ന്നി​ല്ല; സെ​ക്ര​ട്ട​റി​യു​ടെ ബോ​ർ​ഡ് അ​പ്ര​ത്യ​ക്ഷ​മാ​യി

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യം അ​വ​സാ​നി​ക്കു​ന്നി​ല്ല. സെ​ക്ര​ട്ട​റി​യു​ടെ പേ​രും സ്ഥാ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡ് അ​പ്ര​ത്യ​ക്ഷ​മാ​യ​താ​ണ് അ​വ​സാ​ന വി​വാ​ദം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്ന​തു​വ​രെ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ബോ​ർ​ഡ് ഇ​ല്ലാ​താ​യ​ത് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​വ​ധി​യി​ലാ​യി​രു​ന്ന സെ​ക്ര​ട്ട​റി തി​ങ്ക​ളാ​ഴ്ച എ​ത്തി​യ​പ്പോ​ൾ ഓ​ഫി​സ് മു​റി​യു​ടെ താ​ക്കോ​ൽ മാ​റ്റി​യ​ത് കാ​ര​ണം ര​ണ്ട് മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

ന​ഗ​ര​സ​ഭ​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​രാ​ണ് ബോ​ർ​ഡ് മാ​റ്റി​യ​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. ബോ​ർ​ഡ് കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാ​മിെൻറ നി​ർ​ദേ​ശാ​നു​സ​ര​ണം സെ​ക്ര​ട്ട​റി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

Tags:    
News Summary - Controversy is not over in the city council; The Board of the Secretary has Disappeared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.