പുനലൂർ: മലയോര ഹൈവേയിൽ അടുക്കളമൂലയിൽ വാഹന ഗതാഗതത്തിന് ഭീഷണിയായിരുന്ന മരങ്ങൾ മുറിച്ചുമാറ്റിത്തുടങ്ങി. പാതയോരത്ത് നിന്ന രണ്ട് ആഞ്ഞിലിയും ഒരു മാവും വെള്ളിയാഴ്ച മുറിച്ചുമാറ്റി. കേരള റോഡ് ഡെവലപ്മെന്റ് ബോർഡ് അധികൃതരുടെ മേൽനോട്ടത്തിലാണ് മരങ്ങൾ മുറിക്കുന്നത്. പിന്നീട് ഈ മരങ്ങൾ ഇവിടെ തന്നെ ലേലം ചെയ്യാനാണ് തീരുമാനം. ഈ ഭാഗത്ത് ഗതാഗത്തിന് ഭീഷണിയായി സ്വകാര്യഭൂമിയിലുള്ള മൂന്ന് മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഭൂഉടമകൾക്ക് അധികൃത നോട്ടീസ് നൽകി. മൂന്നാഴ്ച മുമ്പ് അടുക്കള മൂലയിൽ പാതയോരത്തുണ്ടായിരുന്ന കൂറ്റൻ ആഞ്ഞലി മരം പാതക്ക് കുറുകെ കടപുഴകി നാശം നേരിട്ടിരുന്നു. എതിർവശത്തെ ടി.കെ. ഉമ്മൻ മെമ്മോറിയൽ ഓഡിറ്റോറിയവും വൈദ്യുതി ലൈനും പോസ്റ്റുകളും തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.