പുനലൂർ: പുനലൂരിൽ മൂന്ന് കോടി വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി പിടിയിലായവർ മയക്കുമരുന്ന് മൊത്തകച്ചവട സംഘത്തില്‍പെട്ടവരെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍. കൊല്ലം ജില്ലയിലെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയില്‍ എത്തിച്ചു മൊത്തകച്ചവടം നടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു.
1.2 കിലോ ഹഷീഷ് ഓയിലുമായി ആന്ധ്ര വിശാഖപട്ടണം ധനഡുകൊണ്ട സ്വദേശി പംഗി ഈശ്വരമ്മ (35), കുന്തർലാ സ്വദേശി കോട എൽസാകുമാരി (23) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരിമാഫിയയിൽ ഉൾപ്പെട്ടവരാണ് ഇവർ.
ജില്ലയിലെ കിഴക്കൻമേഖല കേന്ദ്രീകരിച്ച് ഹഷീഷ് ഓയിൽ മൊത്ത കച്ചവടം നടക്കുെന്നന്ന് കൊല്ലം ഡെപ്യൂട്ടി കമീഷണർ ബി. സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. അസി. എക്സൈസ് കമീഷണർ വി. റോബർട്ടിെൻറ നേതൃത്വത്തിൽ കൊല്ലം എക്സൈസ് ഷാഡോ അംഗങ്ങളായ അശ്വന്ത് എസ്. സുന്ദരം, എ. ഷാജി, ഒ.എസ്. വിഷ്ണു എന്നിവർ 'ഓപറേഷൻ ഡെവിൾ ഹണ്ട്' എന്ന പേരിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് പുനലൂർ ചെമ്മന്തൂർ മാർക്കറ്റിന് സമീപത്തെ റെയിൽവേ അടിപ്പാത ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഹൈദരാബാദ്-മുംബൈ-ബംഗളൂരു ശൃംഖലയിൽ പ്രവർത്തിക്കുന്ന ലഹരിമാഫിയയിലെ കണ്ണികളാണിവർ.
ഈശ്വരമ്മയുടെ ഭർത്താവ് പംഗി വെങ്കിടേശ്വരലു ഹൈദരാബാദ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ്. ഇയാൾ മറ്റൊരു ലഹരി കടത്തുകേസിൽ ആന്ധ്ര അടവിവാരം സെൻട്രൽ ജയിലിൽ കഴിയുകയാണ്. തുടര്‍ന്ന് പംഗ്ഗി ഈശ്വരമ്മ ലഹരി കച്ചവടം നേരിട്ട് ഏറ്റെടുത്തു നടത്തുകയായിരുന്നു.
കോട എൽസാകുമാരി ആന്ധ്രയിലെ പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്. അന്തർസംസ്ഥാന യാത്രകളിൽ ഭാഷാപ്രശ്നങ്ങൾ പരിഹരിക്കാനാണ് വിദ്യാർഥികളെ ഉപയോഗിച്ചുവരുന്നത്.
കോവിഡ് മൂലം പരിശോധന കൂടുതലുള്ളതിനാൽ ഹഷീഷ് ഓയിൽ പ്ലാസ്റ്റിക് കവറുകളിലാക്കി അടിവയറ്റിൽ കെട്ടിവെച്ചാണ് ഈശ്വരമ്മ ആന്ധ്രാപ്രദേശിൽനിന്ന് ട്രെയിൻ മാർഗം എത്തിയത്. കായംകുളത്ത് എത്തുംമുമ്പ് ടോയ്ലറ്റിൽ കയറി ഹഷീഷ് ഓയിൽ ബാഗിലേക്ക് മാറ്റി. കായംകുളത്തുനിന്ന് പ്രതികൾ ബസിലാണ് പുനലൂരിൽ എത്തിയത്. കേരളത്തിലെ ഇവരുടെ സഹായികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു.
സംഭവത്തിൽ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു. പുനലൂർ എക്സൈസ് സി.െഎ കെ. സുദേവൻ, അഞ്ചൽ ഇൻസ്പെക്ടർ ബിജു എൻ. ബേബി, പ്രിവൻറിവ് ഓഫിസർമാരായ കെ.പി. ശ്രീകുമാർ, വൈ. ഷിഹാബുദ്ദീൻ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ വി. സരിത, എൻ.പി. ദീപ എന്നിവരും പരിശോധനസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.