പുനലൂർ: കിഴക്കൻ മലയോരമേഖല രൂക്ഷമായ വരൾച്ചയുടെ പിടിയിലാണ്. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. കഴിഞ്ഞ ഒരുമാസമായി കഠിനമായ ചൂട് അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറുകളിലടക്കം വെള്ളം കുറഞ്ഞു.
കുടിവെള്ള പദ്ധതികൾ നിരവധിയുണ്ടെങ്കിലും പലയിടത്തും റോഡ് പണി നടക്കുന്നതിനാൽ ഇതിനോട് അനുബന്ധിച്ച പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ല.
എന്നാൽ, ഇവിടങ്ങളിൽ വെള്ളമെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങൾ കാര്യമായ നടപടിയിലേക്ക് കടന്നിട്ടില്ല. മലയോരത്തും തോട്ടം മേഖലയിലുമാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ അടക്കം വെള്ളം എത്തുന്നില്ല.
ജലജീവൻമിഷൻ, സ്വജൽധാര പദ്ധതി പ്രകാരം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറു കുടിവെള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ലാത്തതിനാൽ ജനങ്ങൾക്ക് പ്രയോജനമാകുന്നില്ല. മലയോര മേഖലയിൽ തോടുകളിലും നീരുറവകളെയും ആശ്രയിച്ചാണ് ജനങ്ങൾ ജലക്ഷാമം പരിഹരിക്കുന്നത്. തോടിനുസമീപത്ത് താൽക്കാലിക കുളങ്ങൾ നിർമിച്ച് ഇതിൽ നിന്നാണ് പാചകത്തിനടക്കം വെള്ളം ശേഖരിക്കുന്നത്. എസ്റ്റേറ്റ് ലയങ്ങളിലും ഈ മേഖലയിലെ ഒറ്റപ്പെട്ട കോളനികളിലും ജലക്ഷാമം നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.