പുനലൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം എറണാകുളം - പുനലൂർ- വേളാങ്കണ്ണി എക്സ്പ്രസ് ശനിയാഴ്ചമുതൽ സർവിസ് ആരംഭിക്കും. ആഴ്ചയിൽ ഒരു ദിവസം ആയിരിക്കും സർവിസ്. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ വേളാങ്കണ്ണിയിൽ എത്തും. തിരികെ ഞായറാഴ്ച വൈകീട്ട് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് എറണാകുളത്ത് എത്തിച്ചേരും. തമിഴ്നാടുമായുള്ള മധ്യകേരളത്തിന്റെ യാത്രക്കും വ്യാപാര മേഖലക്കും വളരെ ഗുണം ചെയ്യുന്നതാണ് ഈ സർവിസ്. കൂടാതെ, വേളാങ്കണ്ണിയിലേക്കുള്ള തീർഥാടനത്തിനും സഹായമാണ്.
നാഗപട്ടണം മുതൽ വേളാങ്കണ്ണി വരെയുള്ള റെയിൽവേ പാതയിൽ സുരക്ഷ കമീഷണറുടെ പരിശോധന നടക്കേണ്ടതിനാൽ തുടക്കത്തിൽ ഈ ട്രെയിൻ നാഗപട്ടണം വരെയായിരിക്കും സർവിസ് നടത്തുക. പിന്നീട് വേളാങ്കണ്ണിയിലേക്ക് ദീർഘിപ്പിക്കും. എറണാകുളത്തുനിന്നും ഉച്ചക്ക് 12.35ന് പുറപ്പെട്ട് വേളാങ്കണ്ണിയിൽ പിറ്റേന്ന് പുലർച്ച 5.50ന് എത്തും. തിരികെ വേളാങ്കണ്ണിയിൽ വൈകീട്ട് 6.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് എറണാകുളത്തെത്തും.
സമയക്രമം - എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ്
എറണാകുളം: 12.35 PM.
കോട്ടയം: 01.40
ചങ്ങനാശ്ശേരി: 02.03
തിരുവല്ല: 02.13
ചെങ്ങന്നൂർ: 02.23
മാവേലിക്കര: 02.38
കായംകുളം: 02.48
ശാസ്താംകോട്ട: 03.14
കൊല്ലം: 04.20
കുണ്ടറ: 04.51
കൊട്ടാരക്കര: 05.04
പുനലൂർ: 05.40
തെന്മല: 06.24
ചെങ്കോട്ട: 07.55
കടയനല്ലൂർ : 08.25
ശങ്കരൻകോവിൽ: 09.01
രാജപാളയം: 09.25
ശിവകാശി: 09.55
വിരുത്നഗർ: 10.28
അറുപ്പ്കോൈട്ട: 10.48
കാരക്കുടി: 01.05 AM
അരന്തഗി: 01.48
പട്ട്കോട്ടൈ: 02.20
അതിരാംപട്ടണം: 02.39
തിരുത്തുറൈപൂണ്ടി: 03.18
തിരുവാരൂർ: 04.05
നാഗപട്ടണം: 05.00
വേളാങ്കണ്ണി: 05.50
വേളാങ്കണ്ണി - എറണാകുളം എക്സ്പ്രസ്
വേളാങ്കണ്ണി: 06.30 PM
നാഗപട്ടണം: 07.00
തിരുവാരൂർ: 08.10
തിരുത്തുറൈപൂണ്ടി: 09.00
അതിരാംപട്ടണം: 09.38
പട്ട്കോട്ടൈ: 09.55
അരന്തഗി: 10.43
കാരൈക്കുടി: 11.20
അറപ്പ്കോട്ടൈ: 01.18 AM
വിരുത്നഗർ: 01.58
ശിവകാശി: 02.23
രാജപാളയം: 02.47
ശങ്കരൻകോവിൽ: 03.16
കടയനല്ലൂർ: 03.37
ചെങ്കൊട്ട: 04.15
തെന്മല: 05.13
പുനലൂർ: 06.50
കൊട്ടാരക്കര: 07.32
കുണ്ടറ: 07.45
കൊല്ലം: 08.20
ശാസ്താംകോട്ട: 08.49
കായംകുളം: 09.23
മാവേലിക്കര: 09.33
ചെങ്ങന്നൂർ: 09.48
തിരുവല്ല: 09.58
ചങ്ങനാശ്ശേരി: 10.08
കോട്ടയം: 10.30
എറണാകുളം: 12.00
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.