പുനലൂർ: സൈക്കിൾ അപകടത്തെ തുടർന്ന് പതിമൂന്നുകാരന്റെ കൈയൊടിഞ്ഞു കുടുങ്ങിയ സ്റ്റീൽ വള അഗ്നിരക്ഷസേന അംഗങ്ങൾ നീക്കം ചെയ്തു.
കലഞ്ഞൂർ കടുത്ത ലക്ഷം വീട് ഗീതുഭവനിൽ അനന്ദഭദ്രനാണ് അഗ്നിരക്ഷ സേന രക്ഷയേകിയത്. സൈക്കിളിൽ നിന്ന് വീണ് കുട്ടിയുടെ വലത് കൈയൊടിഞ്ഞു നീരുവന്ന് വീർത്തു. കുട്ടിയെ തിങ്കളാഴ്ച രാവിലെ 11ഓടെ ചികിത്സക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കൈയിലെ വള ഊരി മാറ്റാതെ ചികിത്സ തുടരാൻ ബുദ്ധിമുട്ടായപ്പോൾ, ആശുപത്രി അധികൃതർ കുട്ടിയെ പുനലൂർ ഫയർഫോഴ്സ് ഓഫിസിലേക്ക് പറഞ്ഞു വിട്ടു.
അസി. സ്റ്റേഷൻ ഓഫിസർ എസ്. സാബു, സീനിയർ ഫയർ ഓഫിസർ മുരളീധരക്കുറുപ്പ്, ഫയർ ഓഫിസർമാരായ അലോഷ്യസ്, കണ്ണലാൽ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.