പുനലൂർ: തെന്മലയിലെ അലങ്കാര മത്സ്യങ്ങളുടെ അക്വേറിയം കൂടുതൽ ആകർഷകമാക്കാൻ പദ്ധതി തയാറാക്കി നടപ്പാക്കുമെന്ന് മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ. രണ്ടു വർഷം പൂട്ടിക്കിടന്ന അക്വേറിയം നവീകരിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതികൾ സംബന്ധിച്ച് ഇക്കോടൂറിസം, വനം വകുപ്പ് അധികൃതരുമായി ചർച്ച നടത്തി വരികയാണ്.
തെന്മല ഇക്കോ ടൂറിസം മേഖലയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് അക്വേറിയം. കല്ലട ജലസേചന പദ്ധതി ആസ്ഥാന വളപ്പിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണത്തെ തുടർന്നാണ് രണ്ടു വർഷമായി അടഞ്ഞുകിടന്നത്. 25 ഇനം മത്സ്യങ്ങളെ ഉൾപ്പെടുത്തി ആകർഷകമാക്കിയാണ് വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
ഭരണസമിതി അംഗം ജി. രാജാദാസ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അനിൽകുമാർ, റജി ഉമ്മൻ, നാഗരാജ്, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. അനിൽ, കെ.ഐ.പി എക്സിക്യൂട്ടീവ് എൻജിനീയർ മണിലാൽ, വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനി എന്നിവർ സംസാരിച്ചു. ജില്ല മാനേജർ ഡോ. എം. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സബീന സ്റ്റാൻലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.