പുനലൂർ: കടുത്ത വരൾച്ച കണക്കിലെടുത്ത് കല്ലട ജലസേചന പദ്ധതിയുടെ കനാലിലൂടെ പരമാവധി വെള്ളമൊഴുക്കിത്തുടങ്ങിയതായി കെ.ഐ.പി. മൂന്ന് ജില്ലകളിൽ വെള്ളമെത്തുന്ന വലതുകരയിൽ 2.65 മീറ്റർ വെള്ളമൊഴുക്കുന്നുണ്ട്. 10 വർഷത്തിനു ശേഷമാണ് ഇത്ര വലിയ അളവിൽ വെള്ളമൊഴുക്കുന്നതെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു.
വലതുകരയിൽ ഇനിയും 10 സെ. മീറ്റർ കൂടി വെള്ളമൊഴുക്കണമെന്ന് ആവശ്യമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇത് സംബന്ധിച്ച് ഉന്നത അധികൃതരുടെ തീരുമാനമുണ്ടായിട്ടില്ല. എന്നാൽ, കൊല്ലം ജില്ലയിൽ മാത്രം പ്രയോജനം ലഭിക്കുന്ന ഇടതുകര കനാലിൽ 1.90 മീറ്റർ അളവിലാണ് വെള്ളമൊഴുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയാണ് 50 വർഷം പിന്നിട്ട തെന്മല ആസ്ഥാനമായുള്ള കല്ലട പദ്ധതി.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെയാണ് ഏറ്റവും വലിയ കനാൽ ശൃംഖലയായ വലതുകര കടന്നുപോകുന്നത്. ഇവിടങ്ങളിലെ കൃഷി കൂടാതെ, വേനൽക്കാലത്ത് കുടിവെള്ളത്തിനും വലതുകരയിലെ വെള്ളം പ്രധാന ആശ്രയമാണ്. തെന്മല പരപ്പാർ ഡാമിൽ വെള്ളം സംഭരിച്ചാണ് വൈദ്യുതി ഉൽപാദനത്തിനുശേഷം കനാലുകളിലും കല്ലടയാറ്റിലുമൊഴുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.