പു​ന​ലൂ​ർ ടി.​ബി ജ​ങ്ഷ​നി​ലെ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക്

മണ്ഡലവ്രതം: പുനലൂരിലെ പൊലീസ് എയ്ഡ് പോസ്റ്റ് യാഥാർഥ്യമായില്ല

പു​ന​ലൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങി ഒ​രു​മാ​സ​ത്തോ​ള​മാ​യി​ട്ടും പു​ന​ലൂ​ർ ടി.​ബി ജ​ങ്ഷ​നി​ൽ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ചി​ല്ല. ഇ​തു​കാ​ര​ണം ഇ​ട​ത്താ​വ​ള​മാ​യ പു​ന​ലൂ​ർ ടി.​ബി ജ​ങ്ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന തീ​ർ​ഥാ​ട​ക​ർ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ട​ക്കം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു.

ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്ന്​ നി​ര​വ​ധി തീ​ർ​ഥാ​ട​ക​ർ ഇ​ട​ത്താ​വ​ള​മാ​യ ടി.​ബി ജ​ങ്ഷ​നി​ൽ ത​ങ്ങി വി​ശ്ര​മി​ച്ചും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യു​മാ​ണ് പോ​കാ​റു​ള്ള​ത്. വൈ​കു​ന്നേ​രം തു​ട​ങ്ങു​ന്ന തി​ര​ക്ക് രാ​ത്രി വൈ​കി​യും അ​നു​ഭ​വ​പ്പെ​ടും.

തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടി.​ബി ജ​ങ്ഷ​നി​ൽ എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് എം.​എ​ൽ.​എ​യും മ​റ്റ്​ വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രു​ം പ​​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​ത് ന​ട​ക്കാ​താ​യ​തോ​ടെ പി​ന്നീ​ട് ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ജി​ല്ല വി​ക​സ​ന​സ​മി​തി ‍യോ​ഗ​ത്തി​ലും എ​യ്ഡ് പോ​സ്റ്റ് അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ക്രി​സ്​​മ​സ് അ​വ​ധി​യും മ​ക​ര​വി​ള​ക്കും അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് വ​ർ​ധി​ക്കും. മി​നി പ​മ്പ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വി​ട​ത്തെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​രു​വ​ശ​ത്തും തീ​ർ​ഥാ​ട​ക​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ വ​ലി​യ തി​ര​ക്കും ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​ണ്. നി​ല​വി​ൽ സാ​ഹ​ച​ര്യ​ത്തി​ൽ ദി​വ​സം​മു​ഴു​വ​നും വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും എ​യ്ഡ് പോ​സ്റ്റ് അ​ത്യാ​വ​ശ്യ​മാ​ണ്.

മ​തി​യാ​യ പൊ​ലീ​സ് ഇ​ല്ലാ​ത്ത​താ​ണ് ത​ട​സ്സ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടു​ള്ള ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ച്ച​വ​ടം കു​റ​യു​മെ​ന്ന് ക​ണ്ടാ​ണ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കാ​ത്ത​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - Mandalavratham-The police aid post in Punalur has not materialized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.