പുനലൂർ: നീണ്ട കോവിഡ് നിയന്ത്രണങ്ങളിൽ അടച്ചു പൂട്ടിയ കിഴക്കൻ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും ഉണർന്നു. കർശന നിയന്ത്രണങ്ങളോടെ കഴിഞ്ഞ ആഴ്ച ഈ മേഖലയിലെ പ്രധാന കേന്ദ്രങ്ങൾ തുറന്നിരുന്നു. ഓണത്തോടനുബന്ധിച്ചാണ് ആളുകളുടെ കൂടുതൽ സാന്നിധ്യം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ഇവിടങ്ങളിൽ എത്തിയിരുന്നു.
കുടുംബമായി എത്തുന്നവരും കൂടുതലായുണ്ട്. ഒറ്റക്കൽ മാൻപാർക്ക്, തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം, കല്ലട ഡാം, പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് കൂടുതൽ ആളുകളെത്തിയിരുന്നത്. പാലരുവിയിൽ ഞായറാഴ്ച അരലക്ഷവും തിങ്കളാഴ്ച 49,000 രൂപയും ടിക്കറ്റ് വരുമാനം ഉണ്ടായി. സംസ്ഥാന അതിർത്തിയിലെ നിയന്ത്രണം കാരണം തമിഴ്നാട്ടിൽ നിന്ന് വളരെ കുറച്ച് ആളുകളേ എത്തുന്നുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.