പുനലൂർ: താലൂക്ക് ആശുപത്രി വളപ്പിൽ വാഹനങ്ങൾക്ക് വ്യാഴാഴ്ച മുതൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. ഇരുചക്ര വാഹനത്തിന് 10, മുച്ചക്ര വാഹനത്തിന് 15, നാല് ചക്രവാഹനത്തിന് 20 രൂപ എന്നിങ്ങനെയാണ് ഫീസ്. അടുത്തിടെ നടന്ന ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരമാണ് ഫീസ് ഏർപ്പെടുത്തിയത്.
ആശുപത്രിയുടെ മുന്നിൽ ഉൾപ്പെടെ മൂന്ന് ഗ്രൗണ്ടുകളിലാണ് പാർക്കിങ് സൗകര്യമുള്ളത്. ഇവിടങ്ങളിലായി 200ഓളം ഇരുചക്രവാഹനങ്ങളും അമ്പതോളം നാല് ചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനാകും. ഇതിനായി പ്രത്യേക സെക്യൂരിറ്റികളെയും നിയമിച്ചു.
ദിവസവും ഒ.പിയിലും ഐ.പിയിലുമായി മൂവായിരത്തോളം രോഗികളെത്തുന്ന ആശുപത്രിയിൽ നൂറുകണക്കിന് വാഹനങ്ങൾ പാർക്കിങ്ങിന് ഉണ്ടാകും. അടുത്തിടെയായി വരുമാനം കുറഞ്ഞത് കാരണം ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ നടന്നിരുന്ന പല വികസന പ്രവർത്തനങ്ങളും മരുന്ന് വാങ്ങലും തടസ്സപ്പെട്ടിരുന്നു. വരുമാനം കൂട്ടുന്നതിന് വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് പിരിക്കുന്നത് സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.