പുനലൂർ: പ്ലസ് ടു യോഗ്യത മാത്രമുള്ള 'ഡോക്ടർ' വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽ ചികിത്സ നടത്തിയത് രണ്ട് വർഷം. രണ്ട് മാസത്തോളം തേടിനടന്ന പൊലീസ് ഒടുവിൽ ഇയാളെ പൂട്ടി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്ന തമിഴ്നാട് കന്യാകുമാരി ചെറുവള്ളൂർ ദേവിക്കോട് മാമ്പഴത്തോട്ടം സ്വദേശി ബിനുകുമാർ (41) ആണ് പുനലൂരിൽ പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ ഡോക്ടർ ബബിതയുടെ പരാതിയെ തുടർന്ന് രണ്ട് മാസമായി പൊലീസ് ഇയാളെ തേടുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ജങ്ഷനിലെ ആശുപത്രിയിൽനിന്നാണ് കഴിഞ്ഞദിവസം രാത്രി പൂച്ചാക്കൽ പൊലീസ് പുനലൂർ പൊലീസിെൻറ സഹായത്തോടെ വ്യാജനെ പിടികൂടിയത്. ഈ ആശുപത്രിയിൽ ചുമതലയേറ്റിട്ട് രണ്ട് ദിവസമായി. ഇതിനകം ഏഴുരോഗികളെ ചികത്സിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
പ്ലസ് ടു യോഗ്യതയുള്ള ബിനുകുമാർ കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ പഠിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയാണ് ആശുപത്രികളിൽ ജോലി ചെയ്തുവന്നത്. ഡോ. ബബിതയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്.
പൂച്ചാക്കലിലെ സെൻട്രൽ മെഡിക്കൽ ആശുപത്രിയിൽ രണ്ടുവർഷത്തോളം ജോലി ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ഏപ്രിൽ അവസാനം വിവരം ലഭിച്ച ബബിത പരാതി നൽകിയതോടെ പിടിയാലാകുമെന്ന് മനസ്സിലാക്കിയ ഇയാൾ മുങ്ങുകയായിരുന്നു.
മൊബൈൽ ഫോൺ ടവർ ലോക്കേഷൻ നിരീക്ഷിച്ചാണ് പുനലൂരിലുണ്ടെന്ന് കണ്ടെത്തിയത്. പൂച്ചാക്കലിൽ കോവിഡ് ട്രീറ്റ്മെൻറ് സെൻററിൽ മെഡിക്കൽ ഓഫിസറായും സേവനം അനുഷ്ഠിച്ചിട്ടുെണ്ടന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുനലൂരിൽ ജോലിക്ക് കയറിയത്. കൂടുതൽ തെളിവെടുപ്പിനായി ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.