തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സ​ത്തി​ന്‍റെ അ​ട​ച്ചൂ​പൂ​ട്ടി​യ പൊ​തു​ശൗ​ചാ​ല​യം

പ്രാഥമിക സൗകര്യങ്ങൾ അടച്ചുപൂട്ടി; ഇക്കോ ടൂറിസം മേഖലയിൽ എത്തുന്നവർ ദുരിതത്തിൽ

പു​ന​ലൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ തെ​ന്മ​ല ഇ​ക്കോ ടൂ​റി​സ​ത്തി​ൽ എ​ത്തു​ന്ന​വ​ർ പ്രാ​ഥ​മി​ക കൃ​ത്യ​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്നു.

വി​വി​ധ വ​കു​പ്പു​ക​ളു​ടേ​താ​യി മൂ​ന്നി​ട​ത്ത് ശു​ചി​മു​റി സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും എ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ദി​വ​സ​വും ഇ​വി​ടെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നാ​യ സ​ഞ്ചാ​രി​ക​ൾ വ​ഴി​വ​ക്കി​ലും തൊ​ട്ട​ടു​ത്ത കാ​ടു​ക​ളി​ലും പ്രാ​ഥ​മി​ക കൃ​ത്യ​ത്തി​ന് എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം ഓ​ഫി​സ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ ആ​റ്റു​തീ​ര​ത്തോ​ട് ചേ​ർ​ന്ന് വി​ശാ​ല​മാ​യു​ള്ള ശു​ചി​മു​റി സൗ​ക​ര്യം അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് ആ​റു​മാ​സ​മാ​യി. അ​ത്യാ​വ​ശ്യ ന​വീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി ഇ​ത് തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഡാം ​ജ​ങ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് വ​ക ടേ​ക്ബ്രേ​ക്കി​ലെ ശു​ചി​മു​റി ഒ​ളി​കാ​മ​റ വി​വാ​ദ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യി​ട്ട് ആ​ഴ്ച​ക​ളാ​യി. ഇ​വി​ടെ​ത്തു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും ആ​ശ്ര​യ​മാ​യു​ള്ളാ​തി​യി​രു​ന്നു ഇ​ത്.

കു​ടും​ബ​ശ്രീ​യു​ടെ ചു​മ​ത​ല​യി​ൽ ഉ​ട​ൻ ത​ന്നെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​ച്ച​ത്. ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ല. കെ.​ഐ.​പി വ​ള​പ്പി​ലു​ള്ള ശു​ചി​മു​റി അ​ട​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​വി​ടെ പു​തി​യ​തി​ന്‍റെ നി​ർ​മാ​ണ​വും എ​ങ്ങു​മെ​ത്തി​യി​ല്ല.

യാ​ത്ര​ക്കാ​രാ​യെ​ത്തു​ന്ന​വ​ർ വ​ള​രെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ക്കോ​ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​ത്. പൊ​തു​യി​ട​ത്തി​ലു​ള്ള വി​സ​ർ​ജ​നം ക​ടു​ത്ത ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു.

ഇ​വി​ടു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളേ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ദു​ർ​ഗ​ന്ധം കാ​ര​ണം ഇ​വി​ടു​ള്ള വീ​ട്ടു​കാ​രും പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​ണ്. കാ​ടി​നു​ള്ളി​ലെ വി​സ​ർ​ജ​നം പാ​മ്പു​ക​ളും മ​റ്റ് വ​ന്യ​ജീ​വി​ക​ളും ധാ​രാ​ള​മു​ള്ള ഇ​വി​ടെ അ​പ​ക​ട ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു.

Tags:    
News Summary - Primary facilities were shut down- Those who come to the eco tourism are in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.