സ്വകാര്യ ടെലികോം കമ്പനി കേബിൾ സ്ഥാപിക്കൽ; പുനലൂർ നഗരസഭ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി വിജിലൻസ് റിപ്പോർട്ട്

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യു​ടെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്.

ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ നി​യ​മ​സ​ഭാ പെ​റ്റീ​ഷ​ൻ ക​മ്മി​റ്റി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച പ​രാ​തി ശ​രി​വെ​ക്കു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ നെ​ഗോ​സി​യേ​ഷ​ൻ ന​ട​ത്തി ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​തി​രു​ന്ന​ത് സെ​ക്ര​ട്ട​റി​യു​ടെ വീ​ഴ്ച​യാ​യി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വി​ജി​ല​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​മ്പ​നി ന​ൽ​കി​യ അ​പേ​ക്ഷ മ​തി​യാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ അ​നു​മ​തി ന​ൽ​കി, സ്വ​കാ​ര്യ ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്ത തു​ക​യി​ൽ കൂ​ടു​ത​ൽ ല​ഭി​ക്കു​മാ​യി​രു​ന്നി​ട്ടും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ ജി. ​ജ​യ​പ്ര​കാ​ശ്, കെ. ​ബി​ജു എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​മ്പ​നി​യു​മാ​യി ന​ഗ​ര​സ​ഭ ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ത്ത​തും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വെ​ക്കാ​തെ അ​നു​മ​തി ന​ൽ​കി​യ​തും വീ​ഴ്ച​യാ​യി പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

സ​മീ​പ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തേ പ്ര​വ​ർ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ അ​താ​ത് കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി നെ​ഗോ​സി​യേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു.

മു​ൻ​കൂ​റാ​യി മൂ​ന്നു വ​ർ​ഷ​ത്തെ വാ​ർ​ഷി​ക വ​ർ​ധ​ന​യാ​യ 15 ശ​ത​മാ​നം വ​രെ തു​ക ആ​ദ്യ​വ​ർ​ഷം മു​ത​ൽ ഈ​ടാ​ക്കി​യാ​ണ് ക​മ്പ​നി​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​താ​യും വി​ജി​ല​ൻ​സി​ന്റെ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

നേ​ര​ത്തെ ന​ല്‍കി​യ പ​രാ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട്. ക​മ്പ​നി ന​ഗ​ര​സ​ഭ ഓ​ഫി​സി​ല്‍ അ​ട​യ​ക്കാ​നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കാ​ണാ​ത്ത​ത് സം​ബ​ന്ധി​ച്ച് കൂ​ടി തു​ട​ര്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സെ​ക്ര​ട്ട​റി​യെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും യു.​ഡി.​എ​ഫ് പാ​ര്‍ല​മെ​ന്റ​റി പാ​ര്‍ട്ടി നേ​താ​വ് ജി. ​ജ​യ​പ്ര​കാ​ശ് അ​റി​യി​ച്ചു.

Tags:    
News Summary - private telecom company laying cable- Vigilance report that Punalur municipal authorities have failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.