പുനലൂർ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പുനലൂരിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നഗരസഭ ചെയര്‍പേഴ്സണ്‍ ബി. സുജാത അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ശബരിമല തീർഥാടകരായി എത്തിച്ചേരുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന് എല്ലാ വകുപ്പുകളുടെയും സഹായം ഉണ്ടാകണമെന്ന് ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തിച്ചേരുന്നതിനാല്‍ ദേശീയപാതയുടെ വശങ്ങളില് ഗതാഗതത്തിന് തടസ്സമില്ലാതെ സീസണ് കച്ചവടം നടത്തുന്നവര്‍ക്ക് താൽക്കാലികമായി ലൈസന്‍സ് നല്‍കുന്നതിന് തീരുമാനിച്ചു. ഇവര്‍ക്ക് താൽക്കാലിക വൈദ്യുതി കണക്ഷനും നല്‍കും.
വാഹനഗതാഗതം തടസ്സപ്പെടുത്തുന്നതും കാഴ്ച മറയ്ക്കുന്നതുമായ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, തോരണങ്ങള്‍, നിയമവിരുദ്ധമായി വെച്ചിരിക്കുന്ന ബാനറുകള്‍, മറ്റു പരസ്യങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍, റവന്യൂ ഓഫിസര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. ടി.ബി. ജങ്ഷനില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ട്രാഫിക് വളന്റിയേഴ്സിനെ നിയമിക്കുമെന്ന് പൊലീസ് അറിയിച്ചു.
മണ്ഡലകാലത്ത് വാഹന പരിശോധന കര്‍ശനമാക്കുമെന്നും അമിത ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധി അറിയിച്ചു.
ദേശീയപാതയുടെ വശങ്ങളില് സൈന്‍ ബോര്‍ഡുകളും അപകടമേഖലകളില്‍ ബാരിക്കേഡുകളും സ്ഥാപിക്കും. റോഡിലെ കുഴികള്‍ അടിയന്തരമായി മൂടുന്നതിനും നിർദേശം നല്കി.
പുനലൂർ: വെള്ളിയാഴ്ച ആരംഭിക്കുന്ന മണ്ഡലകാലത്തെ വരവേൽക്കാൻ കിഴക്കൻ മേഖലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇവിടുള്ള പ്രധാന അയ്യപ്പക്ഷേത്രങ്ങളിലും പുനലൂർ ഉൾപ്പെടെ തീർഥാടകർ തമ്പടിക്കുന്ന പ്രധാന സ്ഥലങ്ങളിലും അത്യാവശ്യം സൗകര്യങ്ങളായി. തീർഥാടകർ കൂടുതൽ എത്തിത്തുടങ്ങും മുമ്പ് ക്രമീകരണങ്ങൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവഴി ശബരിമലക്കുള്ള റോഡ് നന്നായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇക്കുറി കൂടുതൽ തീർഥാടകർ കിഴക്കൻ മേഖലയിലൂടെ എത്തുമെന്നാണ് പ്രതീക്ഷ.
കാനനക്ഷേത്രങ്ങളായ അച്ചൻകോവിൽ, കുളത്തൂപ്പുഴ, ആര്യങ്കാവ് ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആര്യങ്കാവ് ധർമശാസ്താക്ഷേത്രത്തിൽ ക്ഷേത്രോപദേശകസമിതിയുടെയും ദേവസ്വത്തിന്റെയും നേതൃത്വത്തിലാണ് ഭക്തർക്കുള്ള അടിസ്ഥാനസൗകര്യം ഒരുക്കിയത്. കുളിക്കടവ് ഒരുക്കൽ പുരോഗമിക്കുകയാണ്. മണൽ നീക്കംചെയ്യുന്ന ജോലികൾ അടുത്തദിവസം പൂർത്തിയാകും. ക്ഷേത്രകടവിൽ രണ്ടുഭാഗത്തായി സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സൗകര്യം തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ക്ഷേത്രപരിസരത്തെ കാട് നീക്കം ചെയ്തു. ക്ഷേത്രത്തിനുമുൻവശത്തെ കടകളുടെയും ശൗചാലയത്തിന്റെയും ലേലം പൂർത്തിയായി.
എന്നാൽ അച്ചൻകോവിലിൽ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. ശൗചാലയത്തിന്റെ ഒരു ടാങ്ക് പൊട്ടിയൊഴുകുന്നത് നന്നാക്കാത്തതിനാൽ മലിനജലം ജങ്ഷനിലേക്ക് ഒഴുകിയെത്തി റോഡിന്റെ ഒരു ഭാഗത്ത് കെട്ടിക്കിടക്കുന്നു. ക്ഷേത്രപരിസരം വൃത്തിയാക്കാൻ തൊഴിലുറപ്പുതൊഴിലാളികൾ രംഗത്തുണ്ട്. ആര്യങ്കാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കംചെയ്യാൻ പ്രത്യേക തൊഴിലാളികളെ ഏർപ്പെടുത്തും. ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ പള്ളിമുണ്ടാൻ ഇരട്ടപാലത്തിെൻറ സംരക്ഷണഭിത്തി നിർമാണത്തെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ബുദ്ധിമുട്ടുണ്ടാക്കും.
ഇടത്താവളമായ പുനലൂർ ടി.ബി ജങ്ഷനിൻ സ്നാനഘട്ടത്തിൽ സുരക്ഷാവേലി ഒരുക്കി. അതേസമയം തീർഥാടകർ ധാരാളമായി തമ്പടിക്കാറുള്ള മുക്കടവിൽ കുളിക്കടവ് വൃത്തിയാക്കൽ ഉൾപ്പെടെ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.