പുനലൂർ: തെന്മല പരപ്പാർ ഡാമിൽ (കല്ലട ഡാം) സംഭരണശേഷി കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. ഡാമിൽ അടിഞ്ഞിട്ടുള്ള എക്കലിെൻറയും ചെളിയുടേയും അളവും നിലവിലെ ജലശേഖരവും സംബന്ധിച്ച് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തിയാണ് സംഭരണശേഷി നിശ്ചയിക്കുന്നത്.
ജലവിഭവ വകുപ്പിെൻറ പീച്ചിയിലുള്ള കേരള എന്‍ജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെഡിമെന്റേഷൻ ടീമിലെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇതിനായുള്ള പ്രത്യേക ബോട്ട് സഹിതം സംഘം രണ്ടാഴ്ച മുമ്പ് ഡാം സൈറ്റിൽ ക്യാമ്പ് തുടങ്ങിയെങ്കിലും ജലാശയത്തിലെ അപകടകരമായ കാറ്റും ചില ഉപകരണങ്ങളുടെ തകരാറും കാരണം പരിശോധന തുടങ്ങാൻ വൈകി. മഴക്കാലത്ത് ഡാം പെട്ടെന്ന് നിറയുകയും വേനൽ തുടക്കത്തിൽ വെള്ളം കൂടുതലായി കുറയുന്നതും കണക്കിലെടുത്ത് ഡാമിെൻറ സംഭരണശേഷി എത്രത്തോളം കുറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്താനാണ് പരിശോധന. അത്യാധുനിക സംവിധാനങ്ങളുള്ള സർവേ ബോട്ടിൽ ഘടിപ്പിച്ച ജി.പി.എസ് വഴി പൊസിഷനും, ഇക്കോ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ആഴവും കണ്ടെത്തി പ്രത്യേക സോഫ്റ്റ് വെയറിെൻറ സഹായത്തോടെയാണ് വെള്ളത്തിെൻറയും അവശിഷ്ടങ്ങളുടെയും അളവ് കണ്ടെത്തുന്നത്. 2018ലാണ് അവസാനമായി പരിശോധന നടത്തിയത്.
അന്ന് 112.8 മീറ്റർ വെള്ളമുള്ളപ്പോൾ 6.59 ശതമാനം എക്കൽ ഉള്ളതായി കണ്ടെത്തി. വെള്ളം കുറവുള്ള സമയത്തെ പരിശോധന കൃത്യമല്ലെന്നും അധികമായി എക്കൽ അടിഞ്ഞിട്ടുണ്ടെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇപ്പോൾ 113.83 മീറ്റർ വെള്ളമുണ്ട്. ഈ സമയത്ത് നടത്തുന്ന പരിശോധനയിൽ മുമ്പത്തേതിനേക്കാൾ എക്കലിെൻറ അളവ് കണ്ടെത്താനാകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകുന്ന സെഡിമെന്റേഷൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സി.ജെ. ദിവ്യ പറഞ്ഞു. രണ്ട് പ്രളയത്തിൽ കൂടുതൽ എക്കൽ അടിയാൻ സാധ്യതയുള്ളതായും ഇവർ പറഞ്ഞു. അസി.ഡയറക്ടർമാരായ എസ്.എസ്. റോഷിനി, കെ.വി. ജയശ്രി എന്നിവരും സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.