പുനലൂർ: പുനലൂർ പട്ടണത്തിൽ വിദ്യാർഥിനി അടക്കം 16 പേരെ തെരുവുനായ കടിച്ചു. പേ പിടിച്ച നായാണോ അല്ലയോഎന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകീട്ട് ചെമ്മന്തൂർ, ചൗക്ക, മാർക്കറ്റ്, കോമളംകുന്ന് ഭാഗത്താണ് കാൽനടയാത്രക്കാരെ പട്ടി ആക്രമിച്ചത്.
ഒരേ നായ് തന്നെയാണ് എല്ലാവരേയും കടിച്ചതെന്ന് ഇവിടെയുഉള്ളവർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും കച്ചേരി റോഡിലുമായി 12 പേരെ നായ കടിച്ചിരുന്നു. പൊലീസുകാരനും കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും അന്ന് കടിയേറ്റിരുന്നു. പേ വിഷ ബാധക്കെതിരെ പ്രതിരോധ മരുന്ന് പലപ്പോഴും താലൂക്കാശുപത്രിയിലും ഇല്ലാത്തതിനാൽ കടിയേൽക്കുന്നവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്നു.
പട്ടണത്തിലെ മിക്ക ഭാഗങ്ങളിലും തെരുവുനായ് വർധിച്ചു. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ, ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലാണ് ഇവ തമ്പടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.