പൂ​ത്തോ​ട്ടം ബ​സി​ൽ ആ​ര്യ​ങ്കാ​വ് ആ​ർ.​ഒ ജ​ങ്ഷ​നി​ൽ ഇ​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

തോട്ടം മേഖലയിൽ ഗതാഗത സൗകര്യമില്ലാതെ വിദ്യാർഥികൾ

പുനലൂർ: ആര്യങ്കാവിലെ തോട്ടം മേഖലയിൽ മതിയായ ഗതാഗതസൗകര്യമില്ലാതെ വിദ്യാർഥികളടക്കം ദുരിതത്തിൽ. തോട്ടം മേഖലയായ പൂത്തോട്ടം, നെടുമ്പാറ ഭാഗങ്ങളിലുള്ള കുട്ടികളാണ് വിദ്യാലയങ്ങളിൽ എത്താൻ പ്രയാസപ്പെടുന്നത്. ഒറ്റപ്പെട്ട ഈ മേഖലയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തിവെച്ചതും ചില സർവിസുകൾ പ്രയോജമില്ലാത്ത സമയത്ത് സർവിസ് നടത്തുന്നതുമാണ് കുട്ടികളെ വലയ്ക്കുന്നത്. ആര്യങ്കാവ് ഡിപ്പോയിൽനിന്ന് രാവിലെ പൂത്തോട്ടത്ത് എത്തി തിരികെ സ്കൂൾ സമയത്ത് എത്തുന്ന ചെറിയ ബസാണ് ഏക ആശ്രയം.

ഇതിൽ പൂത്തോട്ടത്ത് നിന്നുതന്നെ കുട്ടികളും മറ്റ് യാത്രക്കാരുമായി ബസ് നിറഞ്ഞിരിക്കും. പിന്നീട് നെടുമ്പാറ കഴിയുമ്പോഴേക്കും തിരക്ക് അമിതമാകും. മുമ്പ് എട്ടരക്ക് പൂത്തോട്ടത്തെത്തി തിരികെ പുനലൂർ വന്നിട്ട് ആര്യങ്കാവിലേക്ക് ബസ് ഉണ്ടായിരുന്നപ്പോൾ പകുതിയോളം കുട്ടികൾ ഇതിൽ യാത്രചെയ്യുമായിരുന്നു. എന്നാൽ, അടുത്തകാലത്തായി ഈ ബസ് നിർത്തി. ഇതേസമയം പുനലൂർനിന്ന് തെന്മലക്കുള്ള രണ്ടു ബസുകൾ ആര്യങ്കാവിലേക്ക് നീട്ടാനും പഴയ സർവിസ് തുടങ്ങാനും തയാറാകുന്നില്ല.

ഗ്രാമീണ മേഖലയിലെയടക്കം എല്ലാ സർവിസുകളും പുനരാരംഭിക്കാൻ കോർപറേഷൻ ഉത്തരവ് നൽകിയിട്ടും ആര്യങ്കാവ് ഡിപ്പോ അധികൃതർ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Tags:    
News Summary - Students without transportation in plantation area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.