പുനലൂർ: കഞ്ചാവ് കടത്തുകേസിൽ ഒളിവിൽകഴിഞ്ഞ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുതവണ കരുതൽ തടങ്കൽ അനുഭവിച്ച പുനലൂർ സ്വദേശി നിസാമാണ് പിടിയിലായത്. വിജയവാഡയിൽനിന്ന് ഏഴംഗ സംഘത്തോടൊപ്പം 30 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിലാണ് പിടിയിലായത്.
സംഘത്തിലെ മറ്റു ചിലരെയും കഞ്ചാവുമായി കഴിഞ്ഞ ജൂലൈ 11ന് പുനലൂർ പൊലീസ് കുര്യോട്ടുമല ആദിവാസി കോളനിയില ഒരു വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. അന്ന് മുതൽ നിസാം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി ഒളിവിലായിരുന്നു. അവസാനം ഉണ്ടായിരുന്ന കോയമ്പത്തൂരിൽ പൊലീസ് എത്തിയതറിഞ്ഞ് അവിടെ നിന്ന് രക്ഷപ്പെട്ടു. കൊല്ലം വാടിയിൽ മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ രാത്രിയിലാണ് പിടിയിലായത്.
പുനലൂർ പൊലീസിൽ ഇയാൾക്കെതിരെ 13 കേസുണ്ട്. കാപ്പ പ്രകാരം രണ്ടുതവണ കരുതൽ തടങ്കൽ അനുഭവിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങിയതാണ്. രണ്ടാം തവണ പുറത്തിറങ്ങിയാണ് കഞ്ചാവ് കടത്തിൽ ഏർപ്പെട്ടത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.പി.ഒമാരായ ഹരികൃഷ്ണ, മനീഷ്, പ്രവീൺ, ഷംനാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.