ഷാ​ൻ

പൊലീസിനെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍

പു​ന​ലൂ​ര്‍: മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​ന് പു​ന​ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടിയ യു​വാ​വ് സ്‌​റ്റേ​ഷ​നി​ല്‍വെ​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.45ന് ​വാ​ള​ക്കോ​ട് ഹൈ​സ്‌​കൂ​ള്‍ വാ​ര്‍ഡി​ല്‍ ദ​ര്‍ഭ​വി​ള വീ​ട്ടി​ല്‍ ഷാ​നെ (30) കെ.​എ​സ്.​ആ​ര്‍.​ടി.​സി ജ​ങ്ഷ​നി​ല്‍ മ​ദ്യ​പി​ച്ച് ബൈ​ക്ക് ഓ​ടി​ച്ച​തി​ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വ​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

ഇ​ത​റി​ഞ്ഞ് ഇ​യാ​ളു​ടെ ഭാ​ര്യ​യും മാതാവും സ്‌​റ്റേ​ഷ​നി​ലെ​ത്തി. അ​വ​രു​മാ​യി സം​സാ​രി​ച്ചു നി​ല്‍ക്ക​വേ ഷാ​ന്‍ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ചു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച പൊ​ലീ​സു​കാ​രെ ഇ​യാ​ള്‍ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ഭാ​ര്യ​യും മാതാവും ചേ​ര്‍ന്ന് ഇ​യാ​ളെ പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ സി.​പി.​ഒ അ​രു​ണി​നെ താ​ലൂ​ക്കാശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍ന്ന് ഇ​ന്‍സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ പു​ന​ലൂ​ര്‍കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The accused who attacked the police is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.