പുനലൂർ: ട്രക്കിങ്ങിനിടെ കൊടുംവനത്തിൽ പത്തുമണിക്കൂറോളം വിദ്യാർഥികൾ അടക്കം അകപ്പെട്ട സംഭവത്തിൽ ട്രെയിനർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഓച്ചിറ ക്ലാപ്പന ഷൺമുഖ എച്ച്.എസ്.എസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ട്രെയിനർ രാജേഷിനെതിരെയാണ് അച്ചൻകോവിൽ റേഞ്ച് ഓഫിസ് അധികൃതർ കേസെടുത്തത്.
ഇവർക്ക് വഴികാട്ടിയ വനംവകുപ്പ് ഗൈഡുകൾക്കെതിരെയും നടപടി ഉണ്ടാകും. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിനാണ് കേസ്. ഇതുസംബന്ധിച്ച് ട്രെയിനർക്ക് നോട്ടീസ് നൽകിയ ശേഷം മറ്റ് നടപടികളിലേക്ക് പോകുമെന്ന് അച്ചൻകോവിൽ ഡി.എഫ്.ഒ അനീഷ് പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്ന അധ്യാപകർെക്കതിരെ സ്കൂൾ മാനേജ്മെന്റാണ് നടപടി സ്വീകരിക്കേണ്ടത്. നടപടിക്കായി മാനേജ്മെന്റിന് നോട്ടീസ് നൽകും. കുംഭാവുരുട്ടി ഇക്കോടൂറിസത്തിലെ രണ്ട് ആദിവാസി ഗൈഡുകൾക്കെതിരെ കേസ് എടുക്കുന്നതിനൊപ്പം ജോലിയിൽനിന്ന് മാറ്റിനിർത്തുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിശീലനത്തിൻറ ഭാഗമായി മൂന്നുദിവസത്തെ പഠന ക്യാമ്പിന് അച്ചൻകോവിലിൽ എത്തിയതാണ് 29 വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട 32 സംഘം. കോട്ടവാസൽ തൂവൽമല ജണ്ടപ്പാറവനത്തിൽ ഞായറാഴ്ച പകൽ 11.30 ഓടെയാണ് ഇവർ അനധികൃതമായി കയറിയത്. mഉൾവനത്തിലേക്ക് നാലുകിലോമീറ്ററോളം ദൂരം സഞ്ചരിച്ച ഇവർക്ക് തിരിച്ചിറങ്ങാൻ കഴിയാതായി.
കനത്ത മഴയും കോടമഞ്ഞും ഇരുട്ടും പരന്നതോടെ തിരിെകവരെവ ഗൈഡുകൾക്ക് വഴിതെറ്റിയതും ആനയെ കണ്ടതും കാരണം പാറപ്പുറത്ത് ഇവർ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. വലിയ ആശങ്ക പരന്നതോടെ രാത്രി വൻ സന്നാഹം മണിക്കൂറുകൾ പരിശ്രമിച്ച് തിങ്കളാഴ്ച പുലർച്ച നാലോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോട്ടവാസലിലടക്കം വിനോദസഞ്ചാരികൾ അനധികൃതമായി വനത്തിൽ കയറുന്നത് തടയുന്നതിന് കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.