പുനലൂർ: തെന്മല ഡാം റോഡിൽ എസ് വളവിൽ വീണ്ടും ചരക്ക് ലോറി മറിഞ്ഞു. തമിഴ്നാട്ടിൽനിന്ന് മെറ്റലുമായി വന്ന ലോറി വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് ഡാം റോഡിലെ രണ്ടാം വളവിൽ മറിഞ്ഞത്. ഇറക്കവും വളവും ഇറങ്ങി വന്ന ലോറി നിയന്ത്രണം വീട്ട് കാട്ടിലേക്ക് മറിയുകയായിരുന്നു. ക്ലീനർക്ക് പരിക്കേറ്റു. ഈ റോഡിലുള്ള ഒന്നും രണ്ടും വളവുകളിൽ നിത്യം വാഹനാപകടമുണ്ട്. തമിഴ്നാട്ടിൽനിന്ന് ചരക്കുമായി വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ െപടുന്നത്.
പാതയിൽ അപകടകരമായി വശങ്ങൾ ഇടിഞ്ഞിരിക്കുന്നതും ഡ്രൈവർമാരുടെ അശ്രദ്ധയും ഡീസൽ ലാഭിക്കാൻ ന്യൂട്രൽ ഗിയറിൽ വരുന്നതുമാണ് അപകടകാരണം. വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും ദൂരം ലാഭിക്കാനായി ഇതുവഴിയാണ് കടന്നുവരുന്നത്. നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തതോടെ ഇതുവഴി ചരക്കുവാഹനങ്ങളുടെ എണ്ണം വർധിച്ചു. ഇതുകാരണം ബസ് യാത്രക്കാരടക്കം ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.