പുനലൂർ: ഓഫിസ് കെട്ടിടം പൊട്ടിപൊളിഞ്ഞതോടെ ജീവനക്കാർ ഭയപ്പാടിൽ. നെല്ലിപ്പള്ളി കെ.ഐ.പി വളപ്പിൽ സ്ഥിതി ചെയ്യുന്ന മൈനർ ഇറിഗേഷൻ പുനലൂർ സെക്ഷൻ ഓഫിസ് കെട്ടിടമാണ് തകർച്ചയിലായത്. അമ്പത് വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടം അടുത്തകാലത്തൊന്നും അറ്റകുറ്റപണി ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റും ഭിത്തികളും തകർന്ന നിലയിലാണ്. വയറിങ് ഉൾെപ്പടെ വെള്ളം വീണ് നശിച്ചു. വാതിലുകളും ജനാലുകളും നാശത്തിലായി.
പുനലൂർ നഗരസഭ, പത്തനാപുരം ബ്ലോക്ക്, അച്ചൻകോവിലിലെ രണ്ടു വാർഡുകൾ, കരവാളൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചെറികിട ജലസേചനവുമായി ബന്ധപ്പെട്ട ഓഫിസാണിത്. ഒരു എ.ഇ ഉൾപ്പെടെ അഞ്ച് ജീവനക്കാരുണ്ട്. ഓഫിസിന്റെ അപകടാവസ്ഥ കാരണം ഇവിടെ നിന്ന് ചെമ്മന്തൂരിലുള്ള കെ.ഐ.പി കെട്ടിടത്തിലേക്ക് മാറ്റണമെന്ന് അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.