പുനലൂർ: തെന്മല പഞ്ചായത്തിലെ നാഗമല വാർഡിൽപ്പെട്ട നാഗമല 42ാം നമ്പർ അംഗൻവാടിയുടെ മുൻവശത്ത് നിന്നിരുന്ന മരം പിഴുതുവീണു. തലനാരിഴക്ക് വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു 30 വർഷത്തോളം പഴക്കമുള്ള മരം വീണത്. ഈ സമയത്ത് അങ്കണവാടിയിൽ രണ്ടു കുട്ടികളും വർക്കർ ഷീജ ബേബിയും ഹെൽപ്പർ അരുണ പുഷ്പവും ഉണ്ടായിരുന്നു. കെട്ടിടത്തിന് ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചു.
അടിയന്തരമായി അംഗൻവാടിയുടെ പരിസരത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത് ഉടൻ അറ്റകുറ്റപ്പണി ചെയ്യുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം സിബിൽ ബാബു ആവശ്യപ്പെട്ടു. ചുറ്റിനും അപകടമായി 12 മരങ്ങളുണ്ട്. മരങ്ങൾ മുറിച്ചുമാറ്റാതെ അംഗൻവാടിയിൽ കുട്ടികളെ വിടില്ലെന്ന് രക്ഷാകർത്താക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.