പുനലൂർ: ആര്യങ്കാവിൽ ബി.ജെ.പിയിൽനിന്ന് രാജിെവച്ച് കോൺഗ്രസിലും സി.പി.എമ്മിലും ചേർന്ന രണ്ടുപേരുടെ വാഹനങ്ങൾ തകർത്തു. കോൺഗ്രസിൽ ചേർന്ന അനിൽകുമാറിെൻറ കാർ, സി.പി.എമ്മിലായ ഷാജുവിെൻറ ഓട്ടോ റിക്ഷ എന്നിവയാണ് തകർത്തത്. ബി.ജെ.പിയുടെ സജീവ പ്രവർത്തകരായിരുന്ന ഇരുവരും ആര്യങ്കാവ് റെയിൽവേ റോഡിന് സമീപത്താണ് താമസം.
വാഹനങ്ങൾ ദേശീയപാതയോരത്താണ് നിർത്തിയിടുന്നത്. ഞായറാഴ്ച രാത്രി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തിങ്കളാഴ്ച രാവിലെയാണ് തകർത്തനിലയിൽ കണ്ടെത്തിയത്. ഇതിനെ ചൊല്ലി ആര്യാൻകാവിൽ സംഘർഷാവസ്ഥയുണ്ട്. തെന്മല സി.ഐയുടെ നേതൃത്വത്തിൽ കേെസടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ തിങ്കളാഴ്ച വൈകീട്ട് പ്രതിഷേധപ്രകടനം നടത്തി.
വാഹനം തകർത്ത സംഭവത്തിൽ പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി. വിജയകുമാർ പ്രതിഷേധിച്ചു. ദീർഘകാലത്തെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാണ് എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് കൂടിയായ അനിൽകുമാറും മറ്റ് നിരവധി ആളുകളും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. തെന്മല പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കർശനമായ നടപടി ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.