Representative Image

കല്ലടയാറ്റിൽ കുത്തൊഴുക്കിൽപെട്ട യുവാവിനെ അഗ്​നിശമനസേന രക്ഷിച്ചു


പുനലൂർ: കല്ലടയാറ്റിൽ കുത്തൊഴുക്കിൽപെട്ട യുവാവിനെ പുനലൂർ അഗ്​നിശമന വിഭാഗം സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക്​ ഒന്നരയോടെയാണ് തൂക്കുപാലത്തിന് സമീപം കല്ലടയാറ്റിൽ അജ്ഞാതൻ ഒഴുക്കിൽപെട്ട് ആറ്റിലേക്ക് ചരിഞ്ഞു കിടന്ന മുളങ്കാട്ടിൽ കുടുങ്ങിയത്. ഇത് കണ്ടെത്തിയ എൻ.എസ്.എസ് താലൂക്ക് യൂനിയൻ ജീവനക്കാർ വിവരം നിലയത്തിൽ അറിയിച്ചു. അസിസ്​റ്റൻറ്​ ഓഫിസർ എ. നസീറി​െൻറ നേതൃത്വത്തിലുള്ള സംഘം സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തി പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീനിയർ ഫയർ ഓഫിസർ എസ്.ആർ . മുരളീധരക്കുറുപ്പ് , ഫയർ ഓഫിസർ വി.ജി. അനുമോൻ, എസ്. അനിൽകുമാർ, ആർ. ശരത്, സോബേഴ്സ്, എ. അനൂപ്, എ. ഉവൈസ്, അഖിൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


Tags:    
News Summary - The young man was rescued from river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.